വാഷിംഗ്ടൺ: മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉപയോഗിക്കുവാൻ അനുമതി. രണ്ട് വർഷത്തിന് ശേഷമാണ് മെറ്റ പ്ലാറ്റ്‌ഫോമുകളിലേക്ക് ട്രംപ് തിരിച്ചെത്തുന്നത്. മെറ്റ വക്താവ് ആൻഡി സ്റ്റോൺ ആണ് ഔദ്യോഗികമായി വിവരം പങ്കുവച്ചത്.
2024-ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് പ്രചാരണത്തിനും രാഷ്‌ട്രിയ ധനസമാഹരണത്തിനുമുള്ള പ്ലാറ്റ്‌ഫോമുകളെന്ന നിലയ്‌ക്കാണ് മെറ്റ സാമൂഹ്യമാദ്ധ്യമ പ്ലാറ്റ്‌ഫോമിലേക്കുള്ള ട്രംപിന്റെ മടക്കം.
2021 ജനുവരി 6-ന് ആയിരുന്നു ട്രംപിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ മരവിപ്പിക്കുന്നത്. 2020-ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തിരിമറികൾ നടന്നുവെന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തിയത്.
സംഭവത്തിന് പിന്നാലെ ട്രംപ് മെറ്റ ഗ്രൂപ്പുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, പൊതു സുരക്ഷയുടെ ഭാഗമായാണ് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്ന് മെറ്റ അദ്ദേഹത്തെ അറിയിച്ചു. ജനുവരിയിൽ വിലക്ക് സംബന്ധിച്ച് നിർണ്ണായക തീരുമാനങ്ങൾ എടുക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിലക്ക് പിൻവലിച്ച ഔദ്യോഗിക റിപ്പോർട്ടുകൾ വന്നിരിക്കുന്നത്.
Comments