ലക്‌നൗ: ഡിസംബറോടെ ഉത്തർപ്രദേശിലെ എല്ലാ പട്ടണങ്ങളും ഗ്രാമങ്ങളും ഉൾക്കൊള്ളുന്ന തരത്തിൽ ജിയോ 5ജി പുറത്തിറക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മുകേഷ് അംബാനി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാർഗനിർദ്ദേശത്തിന് കീഴിൽ ധീരമായ ഒരു പുതിയ ഇന്ത്യ രൂപപ്പെടുകയാണ്. ഇന്ത്യ ഇപ്പോൾ അമൃതകാലത്തിലേക്ക് പ്രവേശിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞത് ശരിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുപിയിൽ അടുത്ത 4 വർഷത്തേക്ക് 75,000 കോടി രൂപയുടെ നിക്ഷേപം മുകേഷ് അംബാനി പ്രഖ്യാപിക്കുകയും ചെയ്തു.
ഇന്ത്യ വളരെ ശക്തമായ വളർച്ചാ പാതയിലാണ.് വികസിത ലോകത്ത് പോലും കാണാത്ത നിരക്കിൽ ഇന്ത്യക്കാർ സാങ്കേതികവിദ്യ സ്വീകരിക്കുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ യുവാക്കൾ ഉണ്ട് പ്രാദേശിക അസന്തുലിതാവസ്ഥ അതിവേഗം അപ്രത്യക്ഷമാകുന്നു. ഉത്തർപ്രദേശ് ഇതിന്റെ ഉജ്ജ്വല ഉദാഹരണമാണ്, നഗര ഇന്ത്യയും ഗ്രാമീണ ഭാരതവും തമ്മിലുള്ള വിഭജനം അവസാനിക്കുന്നു.കേന്ദ്രസർക്കാർ ജനങ്ങളുടെ മനസ്സിൽ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവന്നു, ലോകത്തിൽ ആർക്കും ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനതത്വങ്ങളെ ചോദ്യം ചെയ്യാൻ കഴിയില്ലെന്നും മുകേഷ് അംബാനി പറഞ്ഞു. ലക്‌നൗവിൽ നടന്ന ആഗോള നിക്ഷേപക ഉച്ചകോടിയെ അഭിംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് നന്ദി അറിയിക്കുകയും പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെയും ധനമന്ത്രി നിർമ്മല സീതാരാമന്റെ 2023-ലെ ബജറ്റിനെയും അഭിനന്ദനമറിയിക്കുകയും അദ്ദേഹം ചെയ്തു.
അതേസമയം 2030-ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകാൻ ഒരുങ്ങുകയാണ്. ഒരു ആഗോള ഗ്രൂപ്പ് എന്ന നിലയിൽ, ഞങ്ങൾ 36 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. ഇന്ന് ഇന്ത്യ അവയിൽ എല്ലാം വേറിട്ടുനിൽക്കുന്നുവെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും.ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർള പറഞ്ഞു.
Comments