ഇസ്ലാമാബാദ്: ഇന്ധന ക്ഷാമം രൂക്ഷമായതിനെ തുടർന്ന് എണ്ണ വിപണന കമ്പനികളെ കുറ്റകാരാക്കി പാകിസ്താൻ ഭരണകൂടം. ജനങ്ങൾക്ക് ഇന്ധനം നൽകാതെ എണ്ണകമ്പനികൾ പമ്പുകളിൽ പെട്രോളും ഡീസലും പൂഴ്‌ത്തി വെക്കുകയാണെന്നാണ് സർക്കാർ ആരോപിച്ചു. പെട്രോൾ ലഭ്യമല്ലാത്ത ഈ സാഹചര്യത്തിൽ എല്ലാ എണ്ണ വിപണന കമ്പനികളേയും ഉത്തരവാദികളാക്കിയിരിക്കുകയാണ്.
പെട്രോൾ വിലയിൽ കൂടുതൽ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് പമ്പുകൾ പെട്രോൾ പൂഴ്‌ത്തിവെക്കുകയും കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നെന്നാണ് സർക്കാർ മുന്നോട്ട് വെയ്‌ക്കുന്ന വാദം. സർക്കാരിന്റെ ഇത്തരത്തിലെ നുണ പ്രചരണങ്ങളെ പൂർണമായും എതിർത്തിരിക്കുകയാണ് എണ്ണ കമ്പനികൾ.
ഇന്ധന ക്ഷാമം നിലനിൽക്കുന്നതിനാൽ പൊതുജനങ്ങളുടെ ദൈനംദിന ജീവിതം ദുരിതത്തിലായിരിക്കുകയാണ്. ഫെബ്രുവരി 1 മുതൽ പെട്രോളിനും ഡീസലിനും വിലവർദ്ധിക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു.ഇതിനെ തുടർന്ന് ജനങ്ങൾ പമ്പുകളിൽ തടിച്ചുകൂടുകയും ഇന്ധനം ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഇപ്പോഴിതാ, പാകിസ്താനിൽ ഇന്ധനം ലഭിക്കാതെ നട്ടം തിരിയുകയാണ് ജനങ്ങൾ.
















Comments