ദിസ്പുർ: വനത്തിൽ നിന്നും ജനവാസമേഖലയിൽ ഇറങ്ങിയ രണ്ട് മാനുകളെ രക്ഷപ്പെടുത്തി ഗ്രാമവാസികൾ. അസമിലെ ദാരംഗ് ജില്ലയിലെ ഗിലാദാരി പ്രദേശത്താണ് സംഭവം ഉണ്ടായത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മാനുകളെ ഒറാങ് ദേശീയ ഉദ്യാനത്തിലേക്ക് മാറ്റി.
മാനിനെ കണ്ടതിനെ തുടർന്ന് ഗിലാദാരി ഗ്രാമവാസികൾ വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു.സംഭവസ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥർ മാനുകൾക്ക് പ്രാഥമിക ചികിത്സ നൽകുകയും ഒറാങ് ദേശിയ ഉദ്യാനത്തിലേയ്‌ക്ക് അയക്കുകയുമായിരുന്നു.
















Comments