ജി20 ഉച്ചകോടി: വിദേശ പ്രതിനിധികൾക്ക് ആഗ്രയിൽ രാജകീയ സ്വീകരണം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജി20 ഉച്ചകോടി: വിദേശ പ്രതിനിധികൾക്ക് ആഗ്രയിൽ രാജകീയ സ്വീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2023, 09:10 am IST
FacebookTwitterWhatsAppTelegram

 

ന്യൂഡൽഹി: ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ വിദേശ പ്രതിനിധികൾ ഇന്ത്യയിൽ എത്തി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് പ്രതിനിധികൾ ആഗ്രയിൽ വിമാനം ഇറങ്ങിയത്. രാജകീയ വരവേൽപ്പായിരുന്നു വിമാനത്താവളത്തിൽ പ്രതിനിധികൾക്ക് ഒരുക്കിയിരുന്നത്. ഡ്രോണിൽ നിന്ന് പൂക്കൾ വിതറിയാണ് അതിഥികളെ സ്വീകരിച്ചത്. ഇത് കൂടാതെ ബ്രജ് നൃത്തവും ഷെഹനായി സംഗീതവും അതിഥികൾക്ക് കൗതുകമേകി. പ്രത്യേകം തയ്യാറാക്കിയ രഥങ്ങളിലാണ് അതിഥികളെ താമസസ്ഥലത്തേക്ക് എത്തിച്ചത്.യാത്രക്കിടയിൽ പല സ്ഥലങ്ങളിലും ഭാരത സംസ്‌കാരം പരിചയപ്പെടിത്തിക്കൊണ്ടുള്ള വിവിധ കലാരൂപങ്ങളും അരങ്ങേറി.

വിമാനത്താവളത്തിൽ നിന്ന് ശിൽപ്ഗ്രാമിലേക്ക് രാജകീയമായാണ് അതിഥികളെ എത്തിച്ചത്. യാത്രാ വഴിയിൽ 14 ഇടങ്ങളിൽ സ്‌കൂൾ കുട്ടികൾ റോസ്, ജമന്തി പൂക്കൾ ചൊരിഞ്ഞു. എല്ലാ കുട്ടികളുടെയും കൈകളിൽ ഇരുപത് രാജ്യങ്ങളുടെ പതാകകളും ഉണ്ടായിരുന്നു. അതിഥികൾക്ക് ആവേശമായി 14 ഇടങ്ങളിലും മയിൽ നൃത്തവും അരങ്ങേറി. ചെങ്കോട്ടയിൽ അതിഥികൾക്കായി ദിവാൻ-ഇ-ഖാസിൽ അവതരിപ്പിച്ച സംഗീത വിരുന്നും ആഗ്രാ കോട്ടയുടെ ചരിത്രം ത്രീഡി പ്രൊജക്ഷൻ മാപ്പിംഗിലൂടെയുളള പ്രദർശനവും വിവിധ രാജ്യങ്ങളിൽ നിന്നുമെത്തിയ പ്രതിനിധികൾക്ക് ആസ്വാദന മിഴിവേകി.

ഫെബ്രുവരി 11-12 തീയതികളിൽ ആഗ്രയിൽ നടക്കുന്ന സ്ത്രീ ശാക്തീകരണം എന്ന വിഷയത്തെ ആസ്പദമാക്കിയുളള സമ്മേളനത്തിൽ കേന്ദ്ര വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി സ്മൃതി ഇറാനിയും, സഹമന്ത്രി ഡോ.മഹേന്ദ്ര ഭായ് മൂഞ്ജ്പാറയും പങ്കെടുക്കും. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേർ ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രി ചെയർപേഴ്സൺ ഡോ. സംഗീത റെഡ്ഡിയാണ് സമ്മേളനത്തിന് നേതൃത്വം നൽകുക. അതിഥികൾക്കായി പ്രഭാത യോഗ ക്യാമ്പുകളും കോൺഫറൻസ് സെഷനുകളും സംഘടിപ്പിച്ചിട്ടുണ്ട്. 11 ന് വൈകുന്നേരം 6 മണി മുതൽ അതിഥികൾക്കായി ആഗ്ര ഫോർട്ട് ടൂർ, ലൈറ്റ് ആൻഡ് സൗണ്ട് ഷോ, സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. 12 ന് സമ്മേളന യോഗങ്ങളുടെ സമാപനത്തിന് ശേഷം അതിഥികൾ താജ്മഹൽ സന്ദർശിക്കും. ഫെബ്രുവരി 13ന് അതിഥികൾ മടങ്ങും.

 

Tags: AGRAg-20
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies