ന്യൂഡൽഹി : എയർ ഏഷ്യ വിമാനത്തിന് 20 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. സിവിൽ ഏവിയേഷൻ ആവശ്യകതകൾ ലംഘിച്ചത്തിന് തുടർന്നാണ് പിഴ ചുമത്തിയത്. എയർ ഏഷ്യ വിമാനത്തിലെ പൈലറ്റുമാരുടെ അപാകതകൾ ചൂണ്ടികാട്ടിയാണ് ഡിജിസിഎയുടെ നടപടി.
എയർ ഏഷ്യ വിമാനത്തിലെ പൈലറ്റുമാരുടെ പൈലറ്റ് പ്രൊവിഷ്യൻസി ചെക്ക്, ഇൻസ്ട്രമെന്റെ റേറ്റിംഗ് ടെസ്റ്റ് എന്നിവ കൃതമായി പരിശോധന നടത്തിയിട്ടില്ലെന്ന് ഡിജിസിഎ കണ്ടെത്തി. തുടർന്നാണ് ഡിജിസിഎയുടെ മാനദണ്ഡങ്ങൾ ലംഘിച്ചതിന് എതിരെ നടപടിയെടുത്തത്. ഡിജിസിഎയുടെ ആവശ്യകതകൾ ലംഘിച്ചതിന്റെ അടിസ്ഥാനത്തിൽ ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടതിന് പരിശീലന മേധാവിയെ മൂന്ന് മാസത്തേക്ക് ഡിജിസിഎ സസ്പെന്റെ ചെയ്തു.
എയർ ഏഷ്യ വിമാനത്തിലെ 8 നിയുക്ത എക്സാമിനേഴ്സിനും ഡിജിസിഎ മൂന്ന് ലക്ഷം രൂപ വീതം പിഴ ചുമത്തിയിട്ടുണ്ട്.
Comments