ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 88 കോടി രൂപ വിലമതിക്കുന്ന വ്യാജ രേഖകൾ പിടികൂടി. ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്ക് പോവുകയായിരുന്ന മൂന്ന് യാത്രക്കാരെ അറസ്റ്റ് ചെയ്തു.
സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരായ അബ്ദുൽ ഇർഫാൻ, അർപുദ് രാജ്, രാഹുൽ എന്നിവരെ സിഐഎസ്എഫാണ് പിടികൂടിയത്. ആർബിഐ ലോഗോ, ഇന്ത്യൻ എംബ്ലം എന്നിവയും പല ബോണ്ട് പേപ്പറുകളും ഇവരുടെ പക്കൽ നിന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കൂടുതൽ നിയമനടപടികൾക്കായി മൂന്ന് പേരെയും ഡൽഹി പോലീസിന് കൈമാറി. പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ ദിവസം ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എക്സ്‌റേ പരിശോധനയ്‌ക്കിടെ ഒരു ബാഗിൽ സംശയാസ്പദമായ ചില ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്നാണ് പരിശോധന ശക്തമാക്കിയത്.
Comments