ന്യൂഡൽഹി : മഹർഷി ദയാനന്ദസരസ്വതിയുടെ 200-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷ പരിപാടികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരപാടിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്.
ഇന്ത്യയിലെ ഹിന്ദു തത്വചിന്തകനും സാമൂഹ്യ പരിക്ഷ്‌കർത്താവുമാണ് ദയാനന്ദസരസ്വതി. 1824 ഫെബ്രുവരി 12-ന് ജനിച്ച മഹർഷി ദയാനന്ദസരസ്വതി അന്നത്തെ സാമൂഹിക അസമത്വങ്ങളെ ചെറുക്കാൻ 1875-ൽ ആര്യസമാജം സ്ഥാപിച്ചിരുന്നു. സാമൂഹ്യ പ്രശ്‌നങ്ങൾക്കെതിരെ പോരാടുകയും വിദ്യാഭ്യാസത്തിന് ഊന്നൽ നൽകാനും പ്രയത്‌നിച്ചു. രാജ്യത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ ഉണർവ്വിൽ ആര്യസമാജം പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവിച്ചു.
ഭഗവാൻ ബിർസ മുദയുടെ ജന്മവാർഷികം ജനജാതീയ ഗൗരവ് ദിവസ് ആയി പ്രഖ്യാപിക്കുന്നത് മുതൽ ശ്രീ അരബിന്ദോയുടെ 150-ാം ജന്മവാർഷിക അനുസ്മരണം വരെയുള്ള പരിപാടികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നിൽ നിന്ന് നേതൃത്വം നൽകുന്നുണ്ടെന്നും പ്രസ്താവിച്ചു.
Comments