ന്യൂഡൽഹി : ഡൽഹി-മുംബൈ എക്‌സ്പ്രസ് വേ പിന്നാക്ക മേഖലകളിലൂടെ കടന്നുപോകുകയും ഈ മേഖലകളുടെ വളർച്ചയ്‌ക്ക് ഉതകുന്ന തരത്തിൽ അവയെ മാറ്റിയെടുക്കുമെന്നും, ജയ്പൂരിനും ഡൽഹിക്കും ഇടയിൽ വൈദ്യുത കേബിൾ സ്ഥാപിക്കുമെന്നും ഇ-ട്രക്കുകൾക്കും ഇ-ബസുകൾക്കും വേണ്ടി ഹൈവേ പ്രവർത്തനങ്ങൾ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇന്ത്യയുടെ ഗതാഗത സൗകര്യങ്ങൾ അമരിക്കയ്‌ക്ക് തുല്യമാക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന മേഖലയുടെ സമ്പൂർണ വികസനത്തിന് മുൻഗണന നൽകണമെന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗ്രഹമായിരുന്നുവെന്നും’ കേന്ദ്രമന്ത്രി പറഞ്ഞു.
സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന അഞ്ഞൂറോളം മേഖലകളുണ്ട്. ഡൽഹി-മുംബൈ എക്‌സ്പ്രസ് വേ പിന്നാക്ക മേഖലകളിലൂടെ കടന്നുപോകുകയും ഈ മേഖലകളുടെ വളർച്ചയ്‌ക്ക് ഉതകുന്ന തരത്തിൽ അവയെ മാറ്റിയെടുക്കുമെന്നും, ജയ്പൂരിനും ഡൽഹിക്കും ഇടയിൽ വൈദ്യുത കേബിൾ സ്ഥാപിക്കുമെന്നും ഇ-ട്രക്കുകൾക്കും ഇ-ബസുകൾക്കും വേണ്ടി ഹൈവേ പ്രവർത്തനങ്ങൾ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈവേയിൽ കരകൗശലവസ്തുക്കളും ഭക്ഷണശാലകളുമായി 670-പാതയോര സൗകര്യങ്ങളും സംസ്ഥാനത്ത് സജ്ജീകരിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുകയും സാമ്പത്തിക ഉന്നമനം ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയുടെ 246 കിലോമീറ്റർ ഡൽഹി-ദൗസ-ലാൽസോട്ട് വിഭാഗം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
















Comments