ആലപ്പുഴ: വിഭാഗിയതയുടെ പേരിൽ സിപിഎം പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്. കുട്ടനാട്ടിലാണ് സിപിഎം വിഭാഗിയതയുടെ പേരിൽ തെരുവ് യുദ്ധം. രാമങ്കരി ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി രഞ്ജിത്, ലോക്കൽ കമ്മിറ്റി സെക്രട്ടറി ശരവണൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ പാർട്ടിയിലെ മറ്റൊരു വിഭാഗം സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അക്രമത്തിനിരയായത് സിപിഎമ്മിന്റെ ഒദ്യോഗിക വിഭാഗക്കാർ ആണെന്നും എതിർ ഗ്രൂപ്പ് ഇവർക്കെതരിരെ ക്വട്ടേഷൻ കൊടുത്തതാണെന്നുമാണ് ആരോപണം. കുട്ടനാട്ടിലെ സിപിഎമ്മിൽ കൂട്ടരാജി തുടങ്ങിയത് തന്നെ രാമങ്കരിയിലാണ്.
ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് രഞ്ജിത്തിനും ശരവണനും മർദ്ദനമേറ്റത്. കമ്പും വടിയും കൊണ്ട് ഇവരെ മർദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം. എതിർപക്ഷത്തുണ്ടായിരുന്ന ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഇയാൾ ഒളിവിലാണെന്നും പോലീസ് പറയുന്നു.
















Comments