മുംബൈ: ഗൂഗിളിന്റെ ഓഫീസിലേക്ക് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. പൂനെയിലുള്ള ഗൂഗിളിന്റെ ഓഫീസിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. പിന്നീട് നടത്തിയ അന്വേഷണത്തിൽ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഫോൺ വിളിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ബോംബുണ്ടെന്ന സന്ദേശം ലഭിച്ചപ്പോൾ ഓഫീസ് മുഴുവനും ജാഗ്രതയിലായിരുന്നു. തുടർന്ന് ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി. ഓഫീസ് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഫോൺ വിളിച്ചയാൾ ഹൈദരാബാദ് സ്വദേശിയാണെന്ന് കണ്ടെത്തി.
പൂനെയിലെ മുന്ദ്‌വാ ഏരിയയിലുള്ള ബഹുനില കെട്ടിടത്തിലെ 11-ാം നിലയിലാണ് ഗൂഗിളിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്. വ്യാജ ബോംബ് ഭീഷണി സന്ദേശം വന്നതിന്റെ പശ്ചാത്തലത്തിൽ കേസ് അന്വേഷണം പുരോഗമിക്കുകയാണ്.
Comments