കുടക് (കർണ്ണാടക) : ഞായറാഴ്ച വൈകിട്ട് പാലേരി എന്ന ഗ്രാമത്തിലെ കാപ്പിത്തോട്ടങ്ങൾക്കടുത്തുള്ള വീട്ടുമുറ്റത്ത് കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്ന ചേതൻ(12 ) എന്ന കൗമാരക്കാരനെ കടുവ കടിച്ചു കൊന്നു കുട്ടികൾക്കിടയിലേക്ക് ചാടിവീണ കടുവ ചേതനെ പിടികൂടുകയായിരുന്നു. കാൽ കടിച്ചെടുത്ത് കടുവ കാട്ടിലേക്ക്ഓടി മറഞ്ഞു.കേരള അതിർത്തിയിൽ നിന്ന് അകലെയല്ലാതെ തോട്ടം തോഴിലാളികൾ പാർക്കുന്ന കുടിലുകളിലാണ് സംഭവം .
തന്റെ ചെറുമകൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതറിഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങിയതാണ് മുത്തച്ഛനായ രാജു (75 ) . ഇന്ന് രാവിലെ കർണാടകയിലെ കുടക് ജില്ലയിലെ കുട്ടയ്‌ക്കടുത്തുള്ള നഗർഹോളെ ദേശീയ ഉദ്യാനത്തിന്റെ അതിർത്തിയിൽ വെച്ച് രാജുവും കടുവയുടെ ആക്രമണത്തിന് ഇരയായി .നാഗർഹോളെ റേഞ്ചിലെ നാനാച്ചി ഗേറ്റിന് സമീപമുള്ള ഹുലിക്കൽ ക്യാമ്പിന് സമീപമാണ് സംഭവം.
ഒരേ കടുവ തന്നെ രണ്ടുപേരെയും കൊന്നു എന്നാണ് ഫോറസ്റ്റുകാർ പറയുന്നത് .തോട്ടം തൊഴിലാളികൾ തിങ്ങി പാർക്കുന്ന ആ പ്രദേശത്ത് ജനങ്ങൾ ഭയവിഹ്വലരാണ് .കേരളാ കർണ്ണാടക അതിർത്തിയിൽ വന്യമൃഗങ്ങളുടെ ആക്രമണം കൂടി വരികയാണ്.
Comments