ഡൽഹി: വാണിജ്യ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ കരാറുകളിൽ ഒപ്പിട്ട് ടാറ്റ ഗ്രൂപ്പിന്റെ എയർ ഇന്ത്യ. 470 യാത്രാ വിമാനങ്ങളാണ് എയർ ഇന്ത്യ വാങ്ങാനൊരുങ്ങുന്നത്. ഫ്രാൻസിലെ എയർബസുമായും അമേരിക്കൻ വിമാന നിർമ്മാതാക്കളായ ബോയിംഗുമായും കോടിക്കണക്കിന് ഡോളറിന്റെ കരാറിൽ ഒപ്പുവച്ചു. വാണിജ്യ വ്യോമയാന മേഖലയിലെ വളർന്നുവരുന്ന എയർ ഇന്ത്യ ആഗോളതലത്തിലും തങ്ങളുടെ സ്ഥാനം ഉറപ്പാക്കാനുള്ള ലക്ഷ്യത്തിലേയ്‌ക്കാണ് നീങ്ങുന്നത്.
Glad to speak with @POTUS @JoeBiden. Excellent discussion to review the ongoing and new initiatives to further deepen India-US Comprehensive and Global Partnership. We welcome the landmark @airindiain–@Boeing agreement which will help create new opportunities in both countries.
— Narendra Modi (@narendramodi) February 14, 2023
എയർ ഇന്ത്യ 250 എയർബസ് വിമാനങ്ങൾക്കും 220 ബോയിംഗ് വിമാനങ്ങൾക്കും ഓർഡർ നൽകിയിട്ടുണ്ട്. ഇടപാടിൽ 85 ബില്യൺ ഡോളറിലധികം മൂല്യം പ്രതീക്ഷിക്കുന്നു. ബോയിംഗിൽ നിന്ന് 200-ലധികം വിമാനങ്ങൾ വാങ്ങാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അഭിനന്ദിക്കുകയും ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർലൈനുകളും ബോയിംഗും തമ്മിൽ നടക്കുന്ന കാരാറിനെ ചരിത്രപരമായ കരാർ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
.@airindiain is #ReadyForMore! Congratulations on your selection of 190 737 MAXs, including 737-8 and 737-10, 20 787-9 #Dreamliner(s), and 10 777-9s.
With options for 70 more Boeing jets, you are well on your way. ✈️✈️✈️ pic.twitter.com/UIfYU1tB6m
— Boeing Airplanes (@BoeingAirplanes) February 14, 2023
റിപ്പോർട്ടുകൾ പ്രകാരം, എയർ ഇന്ത്യ ബോയിംഗിൽ നിന്ന് 34 ബില്യൺ ഡോളറിന് 220 വിമാനങ്ങൾ വാങ്ങും. ഇത് മൊത്തം ഇടപാട് മൂല്യം 45.9 ബില്യൺ ഡോളറിലെത്തിക്കും. എയർബസുമായുള്ള കരാർ പ്രകാരം 40 വൈഡ് ബോഡി എ350 വിമാനങ്ങളും 210 നാരോ ബോഡി വിമാനങ്ങളും ടാറ്റ ഗ്രൂപ്പ് വാങ്ങും. 140 എ 320 വിമാനങ്ങളും 70 എ 321 നിയോ വിമാനങ്ങളും ബോഡി വിമാനങ്ങളിൽ ഉൾപ്പെടുന്നു. വൈഡ് ബോഡി എയർക്രാഫ്റ്റ് അൾട്രാ ലോംഗ് ഫ്ലൈറ്റുകൾക്കായി ഉപയോഗിക്കും.
Addressing a virtual meeting with President @EmmanuelMacron on agreement between Air India and Airbus. https://t.co/PHT1S7Gh5b
— Narendra Modi (@narendramodi) February 14, 2023
‘എയർ ഇന്ത്യയുടെ പുനരുജ്ജീവനത്തിന്റെ ഭാഗമാകുന്നത് എയർബസിന് ചരിത്രപരമായ നിമിഷമാണ്’ എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി, രത്തൻ ടാറ്റ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരും മറ്റ് നേതാക്കളും പങ്കെടുത്ത വെർച്വൽ ഇവന്റിൽ വച്ച് എയർബസ് ചീഫ് എക്‌സിക്യൂട്ടീവ് ഗില്ലൂം ഫൗറി പറഞ്ഞത്. ‘ഇന്ത്യയുടെയും ഫ്രാൻസിന്റെയും തന്ത്രപരമായ പങ്കാളിത്തത്തിൽ ഈ കരാർ ഒരു പുതിയ ഘട്ടത്തെ അടയാളപ്പെടുത്തുന്നു’ എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞത്.
‘എയർ ഇന്ത്യയും ബോയിംഗും തമ്മിലുള്ള ചരിത്രപരമായ കരാറിലൂടെ 200-ലധികം അമേരിക്കൻ നിർമ്മിത വിമാനങ്ങൾ ഇന്ത്യ വാങ്ങുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഈ കാരാറിന്റ അടിസ്ഥാനത്തിൽ 44 സംസ്ഥാനങ്ങളിലായി ഒരു ദശലക്ഷത്തിലധികം പേർക്ക് ജോലി ലഭിക്കും. ഈ പ്രഖ്യാപനം യുഎസ്-ഇന്ത്യ സാമ്പത്തിക പങ്കാളിത്തത്തെ കൂടുതൽ ദൃഢപ്പെടുത്തും’ എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും പറഞ്ഞു.
Comments