'ഉയരങ്ങൾ കീഴടക്കാൻ'; വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 470 യാത്രാ വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഉയരങ്ങൾ കീഴടക്കാൻ’; വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 470 യാത്രാ വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2023, 07:04 am IST
FacebookTwitterWhatsAppTelegram

ഡൽഹി: വാണിജ്യ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ കരാറുകളിൽ ഒപ്പിട്ട് ടാറ്റ ഗ്രൂപ്പിന്റെ എയർ ഇന്ത്യ. 470 യാത്രാ വിമാനങ്ങളാണ് എയർ ഇന്ത്യ വാങ്ങാനൊരുങ്ങുന്നത്. ഫ്രാൻസിലെ എയർബസുമായും അമേരിക്കൻ വിമാന നിർമ്മാതാക്കളായ ബോയിംഗുമായും കോടിക്കണക്കിന് ഡോളറിന്റെ കരാറിൽ ഒപ്പുവച്ചു. വാണിജ്യ വ്യോമയാന മേഖലയിലെ വളർന്നുവരുന്ന എയർ ഇന്ത്യ ആ​ഗോളതലത്തിലും തങ്ങളുടെ സ്ഥാനം ഉറപ്പാക്കാനുള്ള ലക്ഷ്യത്തിലേയ്‌ക്കാണ് നീങ്ങുന്നത്.

Glad to speak with @POTUS @JoeBiden. Excellent discussion to review the ongoing and new initiatives to further deepen India-US Comprehensive and Global Partnership. We welcome the landmark @airindiain–@Boeing agreement which will help create new opportunities in both countries.

— Narendra Modi (@narendramodi) February 14, 2023

എയർ ഇന്ത്യ 250 എയർബസ് വിമാനങ്ങൾക്കും 220 ബോയിംഗ് വിമാനങ്ങൾക്കും ഓർഡർ നൽകിയിട്ടുണ്ട്. ഇടപാടിൽ 85 ബില്യൺ ഡോളറിലധികം മൂല്യം പ്രതീക്ഷിക്കുന്നു. ബോയിംഗിൽ നിന്ന് 200-ലധികം വിമാനങ്ങൾ വാങ്ങാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അഭിനന്ദിക്കുകയും ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർലൈനുകളും ബോയിംഗും തമ്മിൽ നടക്കുന്ന കാരാറിനെ ചരിത്രപരമായ കരാർ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

.@airindiain is #ReadyForMore! Congratulations on your selection of 190 737 MAXs, including 737-8 and 737-10, 20 787-9 #Dreamliner(s), and 10 777-9s.

With options for 70 more Boeing jets, you are well on your way. ✈️✈️✈️ pic.twitter.com/UIfYU1tB6m

— Boeing Airplanes (@BoeingAirplanes) February 14, 2023

റിപ്പോർട്ടുകൾ പ്രകാരം, എയർ ഇന്ത്യ ബോയിം​ഗിൽ നിന്ന് 34 ബില്യൺ ഡോളറിന് 220 വിമാനങ്ങൾ വാങ്ങും. ഇത് മൊത്തം ഇടപാട് മൂല്യം 45.9 ബില്യൺ ഡോളറിലെത്തിക്കും. എയർബസുമായുള്ള കരാർ പ്രകാരം 40 വൈഡ് ബോഡി എ350 വിമാനങ്ങളും 210 നാരോ ബോഡി വിമാനങ്ങളും ടാറ്റ ഗ്രൂപ്പ് വാങ്ങും. 140 എ 320 വിമാനങ്ങളും 70 എ 321 നിയോ വിമാനങ്ങളും ബോഡി വിമാനങ്ങളിൽ ഉൾപ്പെടുന്നു. വൈഡ് ബോഡി എയർക്രാഫ്റ്റ് അൾട്രാ ലോംഗ് ഫ്ലൈറ്റുകൾക്കായി ഉപയോഗിക്കും.

Addressing a virtual meeting with President @EmmanuelMacron on agreement between Air India and Airbus. https://t.co/PHT1S7Gh5b

— Narendra Modi (@narendramodi) February 14, 2023

‘എയർ ഇന്ത്യയുടെ പുനരുജ്ജീവനത്തിന്റെ ഭാ​ഗമാകുന്നത് എയർബസിന് ചരിത്രപരമായ നിമിഷമാണ്’ എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി, രത്തൻ ടാറ്റ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരും മറ്റ് നേതാക്കളും പങ്കെടുത്ത വെർച്വൽ ഇവന്റിൽ വച്ച് എയർബസ് ചീഫ് എക്‌സിക്യൂട്ടീവ് ഗില്ലൂം ഫൗറി പറഞ്ഞത്. ‘ഇന്ത്യയുടെയും ഫ്രാൻസിന്റെയും തന്ത്രപരമായ പങ്കാളിത്തത്തിൽ ഈ കരാർ ഒരു പുതിയ ഘട്ടത്തെ അടയാളപ്പെടുത്തുന്നു’ എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞത്.

‘എയർ ഇന്ത്യയും ബോയിംഗും തമ്മിലുള്ള ചരിത്രപരമായ കരാറിലൂടെ 200-ലധികം അമേരിക്കൻ നിർമ്മിത വിമാനങ്ങൾ ഇന്ത്യ വാങ്ങുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഈ കാരാറിന്റ അടിസ്ഥാനത്തിൽ 44 സംസ്ഥാനങ്ങളിലായി ഒരു ദശലക്ഷത്തിലധികം പേർക്ക് ജോലി ലഭിക്കും. ഈ പ്രഖ്യാപനം യുഎസ്-ഇന്ത്യ സാമ്പത്തിക പങ്കാളിത്തത്തെ കൂടുതൽ ദൃഢപ്പെടുത്തും’ എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും പറഞ്ഞു.

Tags: air indiaAirbus
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies