മുംബൈ : മഹാരാഷ്‌ട്രയിലെ ഔറംഗബാദിലെ ഹൈക്കോടതിയിൽ വ്യാജം ബോംബ് ഭീഷണി സന്ദേശം. കഴിഞ്ഞ ദിവസം വൈകീട്ട് 5.45-നാണ് ഔറംഗബാദിലെ പോലീസ് കൺട്രോൾ റൂമിലേക്ക് ബിഹാറിൽ നിന്ന് ഭീഷണി സന്ദേശം ലഭിച്ചത. കോടതിയിൽ ബോംബ് ഉണ്ടെന്നുള്ള ഫോൺ സന്ദേശത്തെ തുടർന്ന് പോലീസും ഡോഗ്സ്‌ക്വാഡും പരിശോധന നടത്തുകയായിരുന്നു. ഏന്നാൽ കെട്ടിടത്തിനുള്ളിൽ നിന്നോ പരിസരത്ത് നിന്നോ സംശായ്‌സ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ഇതൊരു വ്യാജ സന്ദേശമാണെന്ന് സ്ഥിരീകരിച്ചുവെന്ന് പോലീസ് അറിയിച്ചു.
പുണ്ഡലിക് നഗർ പോലീസ് സ്റ്റേഷനിലെയും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്‌ക്വാഡിലെയും സംയുക്ത സംഘമാണ് സ്ഥലത്ത് തിരച്ചിൽ നടത്തിയത്. കെട്ടിടത്തിന്റെ രണ്ട് നിലകളിലും പിൻഭാഗങ്ങളിലും പാർക്കിംഗ് ഏരിയയിലും സംഘം പരിശോധന നടത്തിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു. വ്യാജ ഫോൺ സന്ദേശം നൽകിയയാളെ കണ്ടെത്താനുള്ള പോലീസ് അന്വേഷണം തുടങ്ങിയതായി അധികൃതർ അറിയിച്ചു.
Comments