കുതിക്കനൊരുങ്ങി ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലുകൾ; പ്രതിരോധ കയറ്റുമതിയിലൂടെ 5 ബില്യൺ ഡോളർ കൈവരിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ

Published by
Janam Web Desk

ന്യൂഡൽഹി : പ്രതിരോധ കയറ്റുമതിയിലൂടെ 5 ബില്യൺ ഡോളർ കൈവരിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ. 2025-ഓടെ കയറ്റുമതി 1.5 ബില്യണിൽ നിന്ന് 5 ബില്യണിലേക്കെത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 2026-ഓടെ ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന് മാത്രം മൂന്ന് കോടി കൈവരിക്കാനുള്ള പ്രാപ്തിയുള്ളതായാണ് വിലയിരുത്തൽ.

റഷ്യ ഉൾപ്പടെ നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതിയിൽ നേതൃത്വം നൽകുന്നതിന് ബ്രഹ്മോസ് കോർപ്പറേഷൻ തയ്യാറാണ്. സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളാണ് ബ്രഹ്മോസ് കോർപ്പറേഷൻ നിർമ്മിക്കുന്നത്. 2023 അവസാനത്തോടെ ഫിലിപ്പിയിൻസിലേക്ക് മിസൈലുകൾ കയറ്റുമതി ചെയ്യുമെന്ന്് ബ്രഹ്മോസ് എയറോസ്‌പേസിന്റെ സിഇഒയും എംഡിയുമായ അതുൽ ഡി റാണെ അറിയിച്ചിട്ടുണ്ട്. കിഴക്കൻ ഏഷ്യ ഇതിനോടകം തന്നെ തങ്ങളെ സമീപിച്ചതായും മിസൈൽ വാങ്ങുന്നതിനായി താല്പര്യം പ്രകടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

സൂപ്പർ സോണിക് വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് ബ്രഹ്മോസ് മിസൈലുകൾ. 5 മുതൽ 7 മാക് വേഗതയിലാണ് ഇവ സഞ്ചരിക്കുന്നത്. അതായത്, ശബ്ദത്തിന്റെ വേഗതയുടെ അഞ്ച് മടങ്ങ് ഇരട്ടിയിലാണ് ഇവ സഞ്ചരിക്കുന്നത് .ബ്രഹ്മോസ് മിസൈലുകൾക്ക് തന്നെ വമ്പൻ ആക്രമണങ്ങളെ ചെറുക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. മിസൈലിന്റെ സവിശേഷതകളാൽ തന്നെ ചുരുങ്ങിയ സമയം കൊണ്ട് പ്രതിരോധ കയറ്റുമതി മേഖലയിൽ കുതിപ്പ് സൃഷ്ടിക്കാൻ കഴിയുമെന്നും റാണെ പറഞ്ഞു. 2026-ഓടെ ഏകദേശം മൂന്ന്് ബില്യൺ ഡോളർ നേടാൻ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇന്ത്യൻ സായുധ സേനയുടെ യുദ്ധ-പോരാട്ടങ്ങളെ സഹായിക്കുന്നതിനായാണ് ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലുകൾ അവതരിപ്പിച്ചത്. റഷ്യയുമായി പങ്കുച്ചേർന്നാണ് മിസൈലുകൾ നിർമ്മിച്ചത്.

Share
Leave a Comment