റായ്പൂർ : വിവാഹ ദിനം വെടിവെച്ച് ആഘോഷിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവിന്റെ മകന് കിട്ടിയത് എട്ടിന്റെ പണി. വിവാഹാഘോഷത്തിനിടെ ആകാശത്തേക്ക് വെടിവെക്കുന്ന ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് സംഭവത്തിൽ പോലീസ് നടപടിയെടുത്തത്. വധുവും വരനും, ചടങ്ങിൽ പങ്കെടുത്ത മറ്റുള്ളവരും ചേർന്നായിരുന്നു ആകാശത്തേക്ക് വെടിവെച്ച് വിവാഹം ആഘോഷിച്ചത്.
ജഞ്ച്ഗിർ- ചാമ്പയിൽ മേഖലയിലെ കോൺഗ്രസ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാഘവേന്ദ്ര പ്രതാപ് സിങ്ങിന്റെ മകൻ ശന്ത്‌നു സിങ്ങിന്റെ ഫെബ്രുവരി 10-ന് നടന്ന വിവാഹ ആഘോഷത്തിലാണ് സംഭവം. ഫെബ്രുവരി 10-നായിരുന്നു വിവാഹം നടന്നത്. ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിയുതിർക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. വധുവും വരനും ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തവർ ആകാശത്തേക്ക് വെടിയുതിർക്കുന്നതാണ് ദൃശ്യം.
വരൻ ശന്ത്‌നു സിങ്ങിന്റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചായിരുന്നു വെടിവെയ്പ്പ്. സംഭവത്തെ തുടർന്ന് ജില്ലാ പോലീസ് വിഷയത്തിൽ ഇടപ്പെടുകയും ശന്ത്‌നു സിങ്ങിൽ നിന്ന് തോക്കും ,പിസ്റ്റളും ,47 ലൈവ് കാട്രിഡ്ജുകളും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. തോക്ക് ലൈസൻസ് ഉടമയായ ശന്ത്‌നു സിങ്ങിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയിതിട്ടുണ്ട്. കൂടാതെ തോക്ക് ലൈസൻസ് റദ്ദാക്കാൻ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് എകെ സോണി അറിയിച്ചു.
















Comments