മുംബൈ : മഹാരാഷ്‌ട്ര താനെയിൽ കെട്ടിടത്തിൽ വൻ തീപിടിത്തം. താനെയിലെ നൗപദ മേഖലയിൽ ഗുരുപ്രേരണയെന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ആളാപായം റിപ്പോർട്ട് ചെയ്തിട്ടില്ലന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥർ അറിയിച്ചു. അഞ്ച് അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അപകടകാരണം വ്യക്തമായിട്ടില്ലെന്നും, 13 പേരെ പരിക്കുകളില്ലാതെ രക്ഷിക്കാൻ സാധിച്ചെന്നും അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. അപകടകാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചതായും അഗ്‌നിശമനസേനാ വൃത്തങ്ങൾ അറിയിച്ചു.
















Comments