ജൽ ജീവൻ മിഷൻ മാറ്റിമറിച്ച ജീവിതം; നീരസാഗർ നിവാസികളുടെ മെച്ചപ്പെട്ട ജീവിതത്തിൽ സന്തോഷമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജൽ ജീവൻ മിഷൻ മാറ്റിമറിച്ച ജീവിതം; നീരസാഗർ നിവാസികളുടെ മെച്ചപ്പെട്ട ജീവിതത്തിൽ സന്തോഷമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2023, 05:48 pm IST
Modi
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നിരവധി പേരുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്താൻ ജൽ ജീവൻ മിഷന് സാധിച്ചതിൽ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നീരസാഗറിലെ പ്രദേശവാസികളുടെ ജീവിതത്തെ മാറ്റിമറിക്കുവാൻ ജൽ ജീവൻ പദ്ധതിക്ക് സാധിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി പ്രഹളാദ് ജോഷി പോസ്റ്റ് ചെയ്ത ട്വീറ്റിന് മറുപടിയായാണ് പ്രധാനമന്ത്രി തന്റെ സന്തോഷമറിയിച്ചത്. ധാർവാഡ് നിയമസഭാ മണ്ഡലത്തിലാണ് നീരസാഗർ ഉൾപ്പെടുന്നത്

ജൽ ജീവൻ മിഷൻ പദ്ധതിയിലൂടെ ഗ്രാമങ്ങളിൽ കുടിവെള്ളമെത്തിക്കാൻ കഴിഞ്ഞതിലൂടെ കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെട്ടിരുന്നു. 2019 ഓഗസ്റ്റിലായിരുന്നു പദ്ധതി ആരംഭിച്ചത്. 2024-ഓടെ ഗ്രാമ പ്രദേശങ്ങളിലെ എല്ലാ വീടുകളിലും വ്യക്തിഗത ഗാർഹിക ടാപ്പ് കണക്ഷൻ നൽകി കുടിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കേന്ദ്ര സർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം 2019 ൽ 3.23 കോടി കുടുംബങ്ങൾക്ക് മാത്രമാണ് പൈപ്പ് കണക്ഷൻ ഉണ്ടായിരുന്നത്. ജൽ ജീവൻ പദ്ധതി നടപ്പിലാക്കിയതോടെ അതേവർഷം കുടിവെള്ള പൈപ്പ് കണക്ഷൻ ലഭിച്ച കുടുംബങ്ങളുടെ എണ്ണം 9.4 കോടിയായി ഉയർന്നു. 107 ജില്ലകളിലായി 1.5 ലക്ഷം ഗ്രാമങ്ങൾ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. ഇതിനുപുറമേ 17.39 ലക്ഷം സ്‌കൂളുകൾക്കും അങ്കണവാടി കേന്ദ്രങ്ങൾക്കും കുടിവെള്ള പദ്ധതിയുടെ പ്രയോജനം ലഭിച്ചു.

ഗ്രാമങ്ങളിലെ കുടിവെള്ള വിതരണ നടത്തിപ്പിന് വേണ്ടി 4.82 ലക്ഷം ജലകമ്മറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 9.69 ലക്ഷം സ്ത്രീകൾക്ക് ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി പരിശീലനം നൽകിയിട്ടുണ്ട്. നാല് ലക്ഷത്തിലധികം ഗ്രാമങ്ങളിൽ ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനവും ലഭ്യമാണ്.

Tags: narendramodiprimeminister
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies