ന്യൂഡൽഹി: കള്ളപ്പണക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിന് ട്വിറ്ററിന്റെ വിലക്ക്. സത്യേന്ദർ ജെയിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്ന ബ്ലൂടിക്ക് സാമൂഹ്യ മാദ്ധ്യമ പ്ലാറ്റ്ഫോമായ ട്വിറ്റർ പിൻവലിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിഹാർ ജയിലിൽ കഴിയുകയാണ് ആം ആദ്മി പാർട്ടി നേതാവ് സത്യേന്ദർ ജെയിൻ.
പോലീസ് അറസ്റ്റിന്റെ ഒരു ദിവസം മുൻമ്പ് 2022 മെയ് 29-നാണ് അവസാനസായി സത്യേന്തർ ട്വിറ്റർ ഉപയോഗിച്ചത്. ജെയിനിനെ പരിഹസിച്ച് ഭാരതീയ ജനതാ പാർട്ടി രംഗത്ത് വന്നു. സത്യേന്ദർ ജെയിനിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനോട് ആവശ്യപ്പെട്ട് ബിജെപി വക്താവ് പ്രവീൺ ശങ്കർ കപൂർ ട്വിറ്റ് ചെയ്തു. ആം ആദ്മി നേതാവ് സത്യേന്ദർ ജെയിനിന്റെ അംഗീകാരം ട്വിറ്റർ പോലും പിൻവലിച്ചെന്ന് പരിഹസിച്ചാണ് അദ്ദേഹം അഭിപ്രായം പങ്കുവെച്ചത്.
अब तो ट्विटर तक ने @SatyendarJain की मान्यता वापस ले ली @ArvindKejriwal जी अब तो उन्हे मंत्रीमंडल से हटा दो।@Twitter Withdraws Jain's Blue Tick@BJP4Delhi @TajinderBagga @rohitTeamBJP @Punitspeaks @PandaJay @ZeeDNHNews @aajtak @Republic_Bharat @Priyankakandpal @DelhiTotaltv pic.twitter.com/M6WF2xdLku
— Praveen Shankar Kapoor (@praveenskapoor) February 17, 2023
ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2022 മെയ് 30-ന് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ആം ആദ്മി പാർട്ടി മന്ത്രിയുടെ 4.81 കോടി രൂപയുടെ അനധികൃത സ്വത്ത് കൈവശംവച്ചിരിക്കുന്നതായി ഇഡി കണ്ടെത്തിയിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടിട്ടും ഡൽഹി മുഖ്യമന്ത്രി ജെയിനിനെ മന്ത്രിസഭയിൽ നിന്ന് നീക്കിയിട്ടില്ല.
Comments