മേഘാലയ മുഖ്യമന്ത്രിക്ക് വികസനം അലർജി; കുടുംബത്തിന്റെ പുരോഗതി മാത്രം മുഖ്യം; കോൺഗ്രസിനെയും എൻപിപിയെയും വിമർശിച്ച് അമിത് ഷാ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മേഘാലയ മുഖ്യമന്ത്രിക്ക് വികസനം അലർജി; കുടുംബത്തിന്റെ പുരോഗതി മാത്രം മുഖ്യം; കോൺഗ്രസിനെയും എൻപിപിയെയും വിമർശിച്ച് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2023, 06:22 pm IST
FacebookTwitterWhatsAppTelegram

ഷില്ലോങ് : മേഘാലയയിൽ മുഖ്യമന്ത്രി സ്ഥാനത്ത് ഇതുവരെ ഇരുന്നവർക്ക് വികസനം അലർജിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൊതുജനങ്ങളുടെയും സംസ്ഥാനത്തിന്റെയും വികസനത്തേക്കാൾ സ്വന്തം കുടുംബത്തിന്റെ പുരോഗതിക്കാണ് കോൺഗ്രസും എൻപിപിയും പ്രാധാന്യം നൽകിയതെന്ന് അമിത് ഷാ വിമർശിച്ചു.

മേഘാലയയിലെ മുൻ മുഖ്യമന്ത്രിമാർ ഒരിക്കലും ജനങ്ങളുടെ സൗഖ്യത്തിന് വേണ്ടി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ല. സ്വന്തം പുരോഗതിക്കും സ്വന്തം കുടുംബത്തിന്റെ വളർച്ചയ്‌ക്കുമായിരുന്നു അവർ പ്രവർത്തിച്ചിരുന്നതെന്ന് അമിത് ഷാ പറഞ്ഞു. ഏറ്റവും അഭിവൃദ്ധി നിറഞ്ഞ ഒരു സംസ്ഥാനമാകുന്നതിന് വേണ്ട എല്ലാവിധ സ്രോതസ്സുകളും മേഘാലയയിലുണ്ട്. എന്നാൽ ഇവിടെ മുഖ്യമന്ത്രി കസേരയിൽ എത്തിയ ആരും തന്നെ ജനങ്ങളുടെ പുരോഗതിക്കായി പ്രവർത്തിച്ചില്ലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. രാംഗ്സകോനയിൽ സംഘടിപ്പിച്ച പൊതുറാലി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പാവപ്പെട്ടവർക്ക് വീട് പണിതുനൽകാനായി നീക്കിവച്ച തുക അടിച്ചുമാറ്റി സ്വന്തം പോക്കറ്റിനുള്ളിലാക്കിയവരാണ് മേഘാലയയിലെ മുൻ സർക്കാരുകളെന്നും കോൺഗ്രസിനെയും എൻപിപിയെയും കടന്നാക്രമിച്ച് അമിത് ഷാ പറഞ്ഞു. ദരിദ്ര കുടുംബങ്ങൾക്ക് വീട് ലഭിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പദ്ധതി പ്രകാരം തുക വിതരണം ചെയ്തിട്ടും സംസ്ഥാനത്തെ പാവപ്പെട്ടവർക്ക് വീട് ലഭിച്ചില്ല. നിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യൂ. ഇവിടെയുള്ള പാവങ്ങൾക്ക് 2025ന് മുമ്പ് ഭവനങ്ങൾ സ്വന്തമായിരിക്കുമെന്ന് അമിത് ഷാ ഉറപ്പുനൽകി.

സ്വന്തം കുടുംബക്കാർക്കും വേണ്ടപ്പെട്ടവർക്കും സഹായികൾക്കും മാത്രം സർക്കാർ ജോലി നൽകിയ കോൺഗ്രസ് നേതാവ് മുകുൾ സാംഗ്മയ്‌ക്കും കോൺറാഡ് സാംഗ്മയ്‌ക്കുമെതിരെയും അമിത് ഷാ രൂക്ഷ വിമർശനമുന്നയിച്ചു. ബിജെപിക്ക് ഇവിടെ സർക്കാരുണ്ടാക്കാൻ കഴിഞ്ഞാൽ അർഹരായ പാവപ്പെട്ടവർക്ക് തീർച്ചയായും ജോലി ലഭിക്കുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

മുൻ സർക്കാരുകളുടെ അഴിമതി കാരണം സാമ്പത്തിക വളർച്ചാ നിരക്ക് ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനമായി മേഘാലയ മാറിയിരിക്കുകയാണ്. റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച് സാമ്പത്തിക വളർച്ചയിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന സംസ്ഥാനമാണ് മേഘാലയയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ജോലി നൽകാനുള്ള എല്ലാ പദ്ധതികളും നടപ്പിലാക്കും.
നൈപുണ്യ വികസനത്തിലൂടെ യുവജന വികസനം ഉറപ്പാക്കും. സംസ്ഥാനത്ത് എല്ലാ വീടുകളിലും വൈദ്യുതി വിതരണം ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകി.

2014 വരെ രാജ്യം കോൺഗ്രസ് ഭരണത്തിന് കീഴിലായിരുന്ന കാലത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഭീകരവാദികൾ മൂലം പൊറുതിമുട്ടിയിരുന്നു. എന്നാൽ നരേന്ദ്രമോദി സർക്കാർ വന്നതിന് ശേഷം ഇവിടുത്തെ ജനങ്ങൾക്ക് ബോംബ് സ്‌ഫോടനങ്ങൾ കേൾക്കേണ്ടി വന്നിട്ടില്ല. തോക്കിന്മുനയിൽ നിർത്തിയുള്ള ഭീഷണികൾ ഇവിടെ അവസാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Tags: AMITSHAspeechMekhalaya
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies