ന്യൂഡൽഹി : കെട്ടിട അവശിഷ്ടങ്ങൾക്കിയിൽ നിന്ന് ആറും എട്ടും പ്രായമുള്ള രണ്ട് പെൺകുട്ടികൾക്ക് പുതുജന്മം നൽകി ദേശീയ ദുരന്ത നിവാരണ സേന. തുർക്കി രക്ഷാ പ്രവർത്തനങ്ങളിലാണ് ദേശീയ ദുരന്ത നിവാരണ സേന കെട്ടിട അവശിഷ്ടങ്ങൾക്കിയിൽ നിന്ന് ആറും എട്ടും പ്രായമുള്ള രണ്ട് പെൺകുട്ടികളെ രക്ഷിച്ചത് . അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന നിലയിലാണ് പെൺകുട്ടികളെയാണ് കണ്ടെത്തിയത്.
മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിയിൽ നിന്ന് പുറത്തെടുക്കുമ്പോളായിരുന്നു കുട്ടുകൾക്ക് ജീവനുള്ളതായി ശ്രദ്ധയിൽപ്പെട്ടതെന്ന് എൻഡിആർഎഫ് ഡിജി അതുൽ കർവാൾ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേന 85-ഓളം മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. അതിനിടയിൽ നിന്നാണ് ആറ് വയസ്സുകാരിയെ കണ്ടെത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രക്ഷാ പ്രവർത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംയുക്ത സംഘത്തെയാണ് തുർക്കിയിലേക്ക് അയച്ചത്.
ഭൂകമ്പത്തിൽ പത്ത് നഗരങ്ങളിലായി 6,000 കെട്ടിടങ്ങൾ തകർന്നു. 34 കെട്ടിടങ്ങളിൽ എൻഡിആർഎഫിന്റെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടന്നത്. തുർക്കിയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് തൊട്ടുപിന്നാലെ ഇന്ത്യ ‘ഓപ്പറേഷൻ ദോസ്ത്’ പ്രഖ്യാപിക്കുകയും സഹായഹയ്തവുമായി ദേശീയ ദുരന്ത നിവാരണ സേനയുടെ സംയുക്ത സംഘം തുർക്കിയിലേക്ക് പോകുകയും ചെയ്തിരുന്നു. ദുരന്തബാധിത പ്രദേശങ്ങളിൽ തിരച്ചിൽ നടത്തുന്നതിനായി ജൂലി, റോമിയോ, ഹണി, റാംബോ എന്നീ നാലംഗ ഡോഗ് സ്‌ക്വാഡും ഉണ്ടായിരുന്നു.
















Comments