വഡോദര: കലയ്ക്ക് അതിരുകളില്ലെന്ന് തെളിയിച്ച് ഈജിപ്ത്കാരിയായ മുസ്ലീം വിദ്യാർത്ഥിനി. ഗുജറാത്തിലെ എംഎസ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നതിനിടെയാണ് രേവ അബ്ദുൾ നാസർ എന്ന വിദ്യാർത്ഥിനി ‘ശിവഭക്ത’ ആയത്.
Father dislikes, but I perform: #Reva, an #Egyptian Muslim performs on Shiv Tandav Stotram. #shivtandav #shivji #ourvadodara #vadodara #vadodaranews pic.twitter.com/5ikIVaB3Dq
— Our Vadodara (@ourvadodara) February 17, 2023
മഹാശിവരാത്രിയോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ രേവയുടെ അതിശയകരമായ നൃത്ത പ്രകടനത്തിലൂടെ പ്രേക്ഷകരെ ആകർഷിച്ചിരുന്നു. കഴിഞ്ഞ നാല് വർഷമായി ബറോഡ എംഎസ് യൂണിവേഴ്സിറ്റിയിൽ പെർഫോമിംഗ് ആർട്സ് വിദ്യാർത്ഥിനിയാണ് രേവ അബ്ദുൾ നാസർ എന്ന മുസ്ലീം വിദ്യാർത്ഥിനി. മാതാപിതാക്കളുടെ എതിർപ്പുകൾ അവഗണിച്ചാണ് രേവ ശിവതാണ്ഡവ നൃത്തങ്ങൾ അവതരിപ്പിക്കാൻ തുടങ്ങിയത്.
അന്താരാഷ്ട്ര തലത്തിലുള്ള പരിപാടികളിലും രേവ ശിവതാണ്ഡവ നൃത്തങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കഥക് നൃത്തങ്ങളിൽ ബിരുദവും നേടിയിട്ടുണ്ട്. 202-ൽ അഹമ്മദാബാദിൽ നടന്ന വൈബ്രന്റ് ഗുജറാത്ത് എജ്യുക്കേഷൻ സമ്മിറ്റിലും രേവ നൃത്തം അവതരിപ്പിച്ചിരുന്നു. രേവയുടെ അഭിപ്രായത്തിൽ, ശിവന്റെ താണ്ഡവ നൃത്തമനു പരമമായ നൃത്ത പ്രകടനം. താൻ ശിവ താണ്ഡവ നൃത്ത്യം ചെയ്യുന്നതിനെ അച്ഛൻ എതിർത്തിരുന്നുവെന്നും എന്നാൽ അമ്മ പിന്തുണച്ചെന്നും രേവ പറയുന്നു.
Comments