ഭിവാനി : ഹരിയാനയിലെ ഭിവാനിയിൽ ജുനൈദിനെയും നസീറിനെയും ചുട്ടുകൊന്ന കേസിൽ പശു സംരക്ഷകനായ മോനു മനേസറിനെ പ്രതിയാക്കാൻ ശ്രമം . എന്നാൽ സംഭവസമയത്ത് താൻ മറ്റെവിടെയോ ആയിരുന്നുവെന്നും നിരപരാധിയാണെന്നും മോനു വ്യക്തമാക്കി . ഇതാദ്യമായല്ല മോനു മനേസറിനും, ഗോ സംരക്ഷകർക്കുമെതിർ ഇത്തരം ആരോപണങ്ങൾ ഉയരുന്നത്. പശുക്കടത്തുകാരുടെ ഗൂഢാലോചനയുടെ ലക്ഷ്യം തന്നെ ഗോസംരക്ഷകരെ കള്ളക്കേസിൽ കുടുക്കുക എന്നതാണെന്നും മോനു പറഞ്ഞു.
സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ ബജ്റംഗ്ദളിന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്ന് വിഎച്ച്പി കേന്ദ്ര ജോയിന്റ് ജനറൽ സെക്രട്ടറി ഡോ.സുരേന്ദ്ര ജെയിൻ പറഞ്ഞു. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ മാപ്പ് പറയണമെന്നും ബജ്റംഗ്ദൾ ആവശ്യപ്പെട്ടു.
പശുക്കടത്തിനും ഗോവധത്തിനും കുപ്രസിദ്ധമായ മേവാത്തിന് ചുറ്റുമുള്ള ഗോസംരക്ഷണത്തിൽ സജീവമായ യുവാവാണ് മോനു മനേസർ എന്ന മോഹിത് യാദവ് . മോനുവിനൊപ്പം ഗോസംരക്ഷണം നടത്തുന്ന നിരവധി യുവാക്കളുണ്ട്.പശുക്കടത്തുകാർക്കെതിരെ എപ്പോഴും സജീവമായതിനാൽ നിരവധി സാമൂഹിക വിരുദ്ധരുടെ ലക്ഷ്യമാണ് താനെന്ന് മോനു മനേസർ പറയുന്നു . താൻ കാരണം നിരവധി വലിയ ഗോഹത്യക്കാർ ജയിലിൽ കിടക്കുന്നുണ്ട് . അതിനാലാണ് തന്നെ കുടുക്കാൻ പല തന്ത്രങ്ങളും ഇവർ പയറ്റുന്നതെന്നും മോനു പറഞ്ഞു.
അതേസമയം ഭിവാനിയിൽ ജുനൈദിനെയും നസീറിനെയും ചുട്ടുകൊന്നത് ജുനൈദിന്റെ ബന്ധുവായ ഇസ്മായിൽ ആണെന്ന് വ്യക്തമായിട്ടുണ്ട് . ഇയാൾക്കെതിരെ ഗോപാൽഗഡ് പോലീസ് എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട് . എന്നാൽ ഇപ്പോൾ ഇസ്മായിലിനെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത് .
കഴിഞ്ഞ മാസം വാരിസ് എന്ന പശുക്കടത്തുകാരൻ അപകടത്തിൽ മരിച്ചപ്പോഴും മോൻ അടക്കമുള്ളവരെ പ്രതികളാക്കാൻ ശ്രമം നടന്നിരുന്നു . എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
Comments