ന്യൂഡൽഹി : ഉത്തരേന്ത്യയിലെ ആദ്യ ആണവ നിലയം ഹരിയാനയിലെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ്. ഡൽഹിയിൽ നിന്ന് 150 കിലോമീറ്റർ വടക്ക് ഹരിയാനയിലെ ഗോരഖ്പൂരിലാണ് ആണവ നിലയം സ്ഥാപിക്കുക.
നരേന്ദ്ര മോദിയുടെ ഭരണ കാലത്ത് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ആണവോർജ്ജ നിലയങ്ങൾ സ്ഥാപിക്കുക എന്നത് വലിയ നേട്ടമായി കരതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ആണവോർജ്ജ നിലയങ്ങൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇന്ത്യയുടെ ആണവ ശേഷി വർദ്ധിപ്പിക്കുന്നതിൽ കൂടുതൽ സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. 10 ആണവ റിയാക്ടറുകൾ സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇതിനായി പൊതുമേഖല സ്ഥാപനങ്ങളുമായി സംയുക്ത സംരംഭങ്ങൾ സ്ഥാപിക്കാൻ ആണവോർജ്ജ വകുപ്പിനും അനുമതി നൽകിയിട്ടുണ്ട്.
ഗൊരഖ്പുർ ഹരിയാന അനു വിദ്യുത് പരിയോജനയുടെ നിയന്ത്രണത്തിൽ ഇവിടെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ആണവ നിലയത്തിലെ രണ്ടു റിയാക്ടറുകൾ ഇന്ത്യയിൽ രൂപകൽപ്പന ചെയ്തതാണ്. മുൻപ് തമിഴ്നാട് ആന്ധ്രാപ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പടിഞ്ഞാറ് മഹാരാഷ്ട്രയിലും മാത്രമാണ് ആണവ നിലയങ്ങൾ സ്ഥാപിച്ചിട്ടുണ്ടായിരുന്നത്.
Comments