ന്യൂഡൽഹി: യുവതികളെ പോലീസുമായി അടുപ്പിക്കുന്നതിനായി ഡൽഹി പോലീസ് ഞായറാഴ്ച ബൈക്ക് റാലി സംഘടിപ്പിച്ചു. ബോധവൽക്കരണത്തിനായി നടത്തിയ റാലിയിൽ നൂറിലധികം പേർ പങ്കെടുത്തു. സാധാരണക്കാരെ പോലീസുമായി അടുപ്പിക്കുന്നതിനും യൂണിഫോമിനോടുള്ള ഭയം നീക്കാനുമാണ് തങ്ങളുടെ ശ്രമം എന്ന് സൗത്ത് ഡിസിപി ചന്ദൻ ചൗധരി പറഞ്ഞു.
ഡൽഹി പോലീസ് 76-ാം റൈസിംഗ് ഡേ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ജനങ്ങളുമായി സംവദിക്കാനായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. രാജ്യ തലസ്ഥാനമായതുകൊണ്ടുതന്നെ സ്ത്രീ സുരക്ഷ സുപ്രധാനമാണെന്നും അതിനാലാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്നും സൗത്ത് ഡിസിപി ചന്ദൻചൗധരി പറഞ്ഞു.
Comments