ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനങ്ങൾ അവസാനിച്ചു; ദൗത്യം പൂർത്തിയാക്കി ദേശീയ ദുരന്ത നിവാരണ സേന തിരികെ ഇന്ത്യയിലേക്ക്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനങ്ങൾ അവസാനിച്ചു; ദൗത്യം പൂർത്തിയാക്കി ദേശീയ ദുരന്ത നിവാരണ സേന തിരികെ ഇന്ത്യയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2023, 10:32 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭൂകമ്പം വിതച്ച തുർക്കിയിലും സിറിയയിലും മരിച്ചവർക്കായുള്ള തിരച്ചിൽ അവസാനിച്ചതിനെ തുടർന്ന് ഓപ്പറേഷൻ ദോസ്തിന് കീഴിലുള്ള അവസാന ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും ഇന്ത്യയിലേക്ക് മടങ്ങുന്നു. ഡോഗ് സ്‌ക്വാഡും 151 പേരടങ്ങുന്ന മൂന്ന് ടീമുമാണ് ഇന്ത്യയിൽ നിന്ന് ദുരന്ത ഭൂമിയിലേക്ക് സഹായവുമായെത്തിയത്. ദുരന്ത നിവാരണ സേനാംഗങ്ങൾ 35 മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് ഏർപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.

‘ഓപ്പറേഷൻ ദോസ്തിന് കീഴിലുള്ള അവസാന എൻഡിആർഎഫ് ടീമും തുർക്കിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നു. 151 പേരടങ്ങുന്ന 3 ടീമുകളും, എൻഡിആർഎഫ്എച്ച്ക്യു ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡുകളും ഭൂകമ്പം ബാധിച്ച തുർക്കിയെ സഹായിച്ചു. 35 മേഖലകളിൽ ജീവൻ കണ്ടെത്താൻ ഉൾപ്പെടെയുള്ള തിരച്ചിൽ, രക്ഷാപ്രവർത്തനം, ദുരിതാശ്വാസ പ്രവർത്തനം തുടങ്ങിയ പ്രവർത്തനങ്ങളാണ് ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ ചെയ്തത്.”- വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം 47 അംഗങ്ങളും റാംബോ, ഹണി എന്നി ഡോഗ് സ്‌ക്വാഡുകളും തുർക്കിയിൽ നിന്ന് തിരിച്ചെത്തിയിരുന്നു. ഉൾനാടുകളിലെ രക്ഷാ പ്രവർത്തനങ്ങൾ കഴിഞ്ഞ് തിരിച്ചെത്തിയ സേനാംഗങ്ങൾക്ക് തുർക്കിയിലെ അദാന വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം നൽകിയിരുന്നു.

Final NDRF team under #OperationDost returns home from Türkiye.

3 Teams of 151 @NDRFHQ personnel & dog squads extended assistance to earthquake affected Türkiye.

Teams executed search, rescue & relief operations including life detection in 35 worksites of Nurdağı & Antakya. pic.twitter.com/Z6yLlwWHsW

— Arindam Bagchi (@MEAIndia) February 19, 2023

 

അന്താരാഷ്‌ട്ര രക്ഷാസംഘങ്ങളിൽ പലരും ദുരന്തബാധിത പ്രദേശത്ത് നിന്നും മടങ്ങിയെങ്കിലും ഇന്ത്യൻ മെഡിക്കൽ സംഘവും എൻഡിആർഎഫ് സംഘവും ദുരന്ത മുഖത്ത് രക്ഷാപ്രവർത്തനം അവസാനിച്ചതിന് ശേഷമാണ് മടങ്ങുന്നത്. തുർക്കിയിലെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ത്യൻ സൈന്യത്തിന്റെ നേതൃത്വത്തിൽ താത്കാലിക ആശുപത്രികൾ പ്രവർത്തിച്ചിരുന്നു. ഭൂകമ്പത്തിൽ 2,64,000-ലധികം കെട്ടിടങ്ങളാണ് തകർന്നത്.

തുർക്കിയിലും സിറിയയിലുമായി നടന്ന ഭൂകമ്പത്തിലും തുടർചലനങ്ങളിലുമായി മരിച്ചവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് അവസാനിക്കുമെന്ന് തുർക്കി ഭരണകൂടം അറിയിച്ചിരുന്നു. ഭൂകമ്പം നടന്നിട്ട് രണ്ടാഴ്ച ആകുകയാണ്. അവശിഷ്ടങ്ങൾക്കടിയിൽ ഇനി ആരും ജീവനോടെ ഉണ്ടാകാനിടയില്ലെന്നാണു രക്ഷാപ്രവർത്തകരുടെ നിഗമനം. മരണ സംഖ്യ ഓദ്യോഗികമായി 46,000 കടന്നു.

 

 

Tags: NDRFOperation dost
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

Latest News

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies