പണമിടപാടുകൾ നടത്തുമ്പോഴും വിസയ്‌ക്ക് അപേക്ഷിക്കുമ്പോഴും ഏറ്റവും സുപ്രധാന രേഖകളിൽ ഒന്നാണ് പാൻ കാർഡ്. 10 അക്കമുള്ള ആൽഫ-ന്യൂമെറിക് നമ്പർ അടങ്ങുന്നതാണ് ഈ കാർഡ്. പെർമനെന്റ് അക്കൗണ്ട് നമ്പർ അല്ലെങ്കിൽ പാൻ നൽകുന്നത് ആദായനികുതി വകുപ്പാണ്.
എന്നാൽ പാൻ കാർഡ് നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടതെന്ന് പലർക്കും അറിയില്ല. നിങ്ങളുടെ പാൻ കാർഡ് എങ്ങനെയെങ്കിലും നഷ്ടപ്പെടുകയോ കാണാതാവുകയോ ചെയ്താൽ ഓൺലൈനായോ ഓഫ്‌ലൈനായോ ഡ്യൂപ്ലിക്കേറ്റ് പാൻ അപേക്ഷിക്കാം. അല്ലെങ്കിൽ ഐടി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലിൽ നിന്ന് ഒരു ഇലക്ട്രോണിക് പാൻ കാർഡ് അല്ലെങ്കിൽ ഇ-പാൻ കാർഡ് ഡൗൺലോഡ് ചെയ്യാം.
പാൻ കാർഡ് നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താൽ, ആദ്യം തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകി എഫ്ഐആറിന്റെ പകർപ്പ് നേടുക. മാറ്റാരും നിങ്ങളുടെ പാൻ കാർഡ് ഉപയോഗിക്കാതെയിരിക്കാനാണ് ഇത്.
തുടർന്ന് പാൻ കാർഡിന് ഓൺലൈനായി വീണ്ടും അപേക്ഷിക്കുക. അതിനായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നിലവിലുള്ള പാൻ ഡാറ്റയിൽ മാറ്റങ്ങളൊന്നുമില്ല എന്ന ആപ്ലിക്കേഷൻ തരം തിരഞ്ഞെടുക്കുക.
തുടർന്ന് പേര്, ജനനത്തീയതി, മൊബൈൽ നമ്പർ എന്നിങ്ങനെ നിർബന്ധമെന്ന് അടയാളപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പൂരിപ്പിച്ച് സമർപ്പിക്കുക. രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിൽ ഒരു ഒടിപി വരും. ഇതിന് ശേഷമുള്ള നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ചതിന് ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. 15 മുതൽ 20 വരെ പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പാൻ കാർഡ് നിങ്ങൾക്ക് ലഭിക്കുന്നതാണ്.
Comments