ഹൈദ്രാബാദ്: തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് വയസ്സുകാരന് ധാരുണാന്ത്യം. വയറിൽ കടിയേറ്റ കുട്ടയെ ആശുപത്രിയിൽ കൊണ്ടുപോകവെയാണ് മരണം സംഭവിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തുള്ള സിസിടിവിയിൽ പതിഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ മൂന്ന് തെരുവ് നായ്ക്കൾ കുട്ടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയിൽ നിന്നും ലഭിച്ചിട്ടുണ്ട്.
തെരുവിലൂടെ നടക്കുന്ന കുട്ടിയെ മൂന്ന് നായ്ക്കൾ ഓടി വന്ന് അക്രമിക്ക്രമിച്ച് വീഴ്ത്തുന്നതായി കാണാം. സംസ്ഥാനത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ട നായ്ക്കളുടെ ആക്രമണ സംഭവങ്ങളിൽ ഏറ്റവും പുതിയ സംഭവമാണിത്. കഴിഞ്ഞ ശനിയാഴ്ച ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലയിൽ തെരുവ് നായ്ക്കളുടെ കടിയേറ്റ് ഏഴ് വയസുകാരൻ മരണപ്പെട്ടിരുന്നു. ശനിയാഴ്ച ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലയിൽ സമാനമായ മറ്റൊരു സംഭവം നടന്നിരുന്നു. തെരുവ് നായ്ക്കളുടെ കടിയേറ്റ് ഏഴ് വയസുകാരന് മരണപ്പെട്ടിരുന്നു.
















Comments