ഇസ്ലാമാബാദ്: വായിച്ചുതീർക്കാൻ പോലും സാധിക്കാത്ത അത്രയും അറപ്പുളവാക്കുന്ന ചോദ്യമുന്നയിച്ച പാക് യൂണിവേഴ്സിറ്റിയിലെ പരീക്ഷാ പേപ്പർ വിവാദത്തിൽ. സഹോദരനും സഹോദരിയും തമ്മിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനെക്കുറിച്ചുള്ള അഭിപ്രായം വ്യക്തമാക്കാൻ ആവശ്യപ്പെടുന്നതായിരുന്നു ചോദ്യം. പരീക്ഷാ പേപ്പറിന്റെ പകർപ്പ് വൈറലായതോടെ പാക് യൂണിവേഴ്‌സിറ്റിക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
ഇസ്ലാമാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോംസാറ്റ്‌സ് (COMSATS ) യൂണിവേഴ്‌സിറ്റിയിലെ ചോദ്യ പേപ്പറാണ് അശ്ലീല പരാമർശം നടത്തിയതിന്റെ പേരിൽ ചർച്ചയായത്. വിവരണം വായിച്ച് അതിനെക്കുറിച്ച് ഉപന്യാസം തയ്യാറാക്കണമെന്നായിരുന്നു വിദ്യാർത്ഥികൾക്ക് നൽകിയ നിർദേശം. ഉപന്യാസം രചിക്കാൻ ചില ഉപചോദ്യങ്ങളും വിവരണത്തിന് താഴെ നൽകിയിരുന്നു. ബിഇഇ (ബാച്ചിലർ ഓഫ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്) വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ഡിസംബറിൽ നടന്ന പരീക്ഷയ്‌ക്ക് നൽകിയ ചോദ്യ പേപ്പാറാണിത്.
”ജൂലിയും മാർക്കും സഹോദരീ സഹോദരന്മാരാണ്. കോളേജിൽ നിന്നും വേനലവധി ആഘോഷിക്കാൻ ഇരുവരും ഫ്രാൻസിലേക്ക് യാത്ര പോയി. ബീച്ചിന് സമീപം അവർ ഒറ്റയ്‌ക്ക് ഇരുന്നു. പരസ്പരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അത് നല്ല രസമായിരിക്കുമെന്ന് കരുതി അവർ അതിനൊരുങ്ങി. ഒന്നുമല്ലെങ്കിലും അവർക്കത് പുത്തനൊരു അനുഭവമായിരിക്കുമല്ലോ.. ജൂലി ബർത്ത് കൺട്രോളും മാർക്ക് ഗർഭനിരോധന ഉറയും ഉപയോഗിച്ചിരുന്നു. അവർക്കിടയിൽ സംഭവിച്ചത് ഇരുവരും ആസ്വദിച്ചുവെങ്കിലും ഇനിയാവർത്തിക്കില്ലെന്ന് രണ്ട് പേരും പ്രതിജ്ഞ ചെയ്തു. ” ഇതായിരുന്നു വിവാദത്തിനാസ്പദമായ ചോദ്യപേപ്പറിലെ വിവരണം. രണ്ട് പേരും ചെയ്തത് ശരിയായിരുന്നോയെന്നും വിവരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടെന്താണെന്നുമുള്ള ഉപചോദ്യങ്ങൾ താഴെ ഉണ്ടായിരുന്നു. ഉദാഹരണ സഹിതം കാരണം വ്യക്തമാക്കണമെന്നും ചോദ്യ പേപ്പറിലുണ്ട്.
Stop dusting the filth under the carpet to protect the culprits. Is it enough to fire that moron who asked such a filthy question?Don’t the higher ups in the university know what’s going on? Or is the #comsatsuniversity owned by the teacher? Stop this nonsense rant #COMSATS pic.twitter.com/7GMBZ3ynTK
— Mishi khan (@mishilicious) February 20, 2023
ന്യൂയോർക്ക് പോസ്റ്റ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പ്രൊഫസർ ഖൈർ ഉൾ ബാഷറാണ് ചോദ്യം തയ്യാറാക്കിയ വ്യക്തിയെന്നാണ് വിവരം. സംഭവം വിവാദമായതോടെ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഇയാളെ പുറത്താക്കിയെന്നും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയെന്നുമാണ് റിപ്പോർട്ട്. ചോദ്യ പേപ്പറിലെ പരാമർശങ്ങളോട് വിയോജിക്കുന്നുവെന്നാണ് യൂണിവേഴ്‌സിറ്റി അധികൃതരുടെ നിലപാട്.
Comments