സഹോദരീ-സഹോദരന്മാർക്കിടയിലെ ലൈംഗികത; അറപ്പുളവാക്കുന്ന ചോദ്യവുമായി പാക് യൂണിവേഴ്സിറ്റിയിലെ പരീക്ഷാ പേപ്പർ; കത്തിപ്പടർന്ന് വിവാദം
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സഹോദരീ-സഹോദരന്മാർക്കിടയിലെ ലൈംഗികത; അറപ്പുളവാക്കുന്ന ചോദ്യവുമായി പാക് യൂണിവേഴ്സിറ്റിയിലെ പരീക്ഷാ പേപ്പർ; കത്തിപ്പടർന്ന് വിവാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2023, 09:13 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: വായിച്ചുതീർക്കാൻ പോലും സാധിക്കാത്ത അത്രയും അറപ്പുളവാക്കുന്ന ചോദ്യമുന്നയിച്ച പാക് യൂണിവേഴ്‌സിറ്റിയിലെ പരീക്ഷാ പേപ്പർ വിവാദത്തിൽ. സഹോദരനും സഹോദരിയും തമ്മിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനെക്കുറിച്ചുള്ള അഭിപ്രായം വ്യക്തമാക്കാൻ ആവശ്യപ്പെടുന്നതായിരുന്നു ചോദ്യം. പരീക്ഷാ പേപ്പറിന്റെ പകർപ്പ് വൈറലായതോടെ പാക് യൂണിവേഴ്‌സിറ്റിക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉയരുന്നത്.

ഇസ്ലാമാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോംസാറ്റ്‌സ് (COMSATS ) യൂണിവേഴ്‌സിറ്റിയിലെ ചോദ്യ പേപ്പറാണ് അശ്ലീല പരാമർശം നടത്തിയതിന്റെ പേരിൽ ചർച്ചയായത്. വിവരണം വായിച്ച് അതിനെക്കുറിച്ച് ഉപന്യാസം തയ്യാറാക്കണമെന്നായിരുന്നു വിദ്യാർത്ഥികൾക്ക് നൽകിയ നിർദേശം. ഉപന്യാസം രചിക്കാൻ ചില ഉപചോദ്യങ്ങളും വിവരണത്തിന് താഴെ നൽകിയിരുന്നു. ബിഇഇ (ബാച്ചിലർ ഓഫ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്) വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ഡിസംബറിൽ നടന്ന പരീക്ഷയ്‌ക്ക് നൽകിയ ചോദ്യ പേപ്പാറാണിത്.

”ജൂലിയും മാർക്കും സഹോദരീ സഹോദരന്മാരാണ്. കോളേജിൽ നിന്നും വേനലവധി ആഘോഷിക്കാൻ ഇരുവരും ഫ്രാൻസിലേക്ക് യാത്ര പോയി. ബീച്ചിന് സമീപം അവർ ഒറ്റയ്‌ക്ക് ഇരുന്നു. പരസ്പരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അത് നല്ല രസമായിരിക്കുമെന്ന് കരുതി അവർ അതിനൊരുങ്ങി. ഒന്നുമല്ലെങ്കിലും അവർക്കത് പുത്തനൊരു അനുഭവമായിരിക്കുമല്ലോ.. ജൂലി ബർത്ത് കൺട്രോളും മാർക്ക് ഗർഭനിരോധന ഉറയും ഉപയോഗിച്ചിരുന്നു. അവർക്കിടയിൽ സംഭവിച്ചത് ഇരുവരും ആസ്വദിച്ചുവെങ്കിലും ഇനിയാവർത്തിക്കില്ലെന്ന് രണ്ട് പേരും പ്രതിജ്ഞ ചെയ്തു. ” ഇതായിരുന്നു വിവാദത്തിനാസ്പദമായ ചോദ്യപേപ്പറിലെ വിവരണം. രണ്ട് പേരും ചെയ്തത് ശരിയായിരുന്നോയെന്നും വിവരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടെന്താണെന്നുമുള്ള ഉപചോദ്യങ്ങൾ താഴെ ഉണ്ടായിരുന്നു. ഉദാഹരണ സഹിതം കാരണം വ്യക്തമാക്കണമെന്നും ചോദ്യ പേപ്പറിലുണ്ട്.

Stop dusting the filth under the carpet to protect the culprits. Is it enough to fire that moron who asked such a filthy question?Don’t the higher ups in the university know what’s going on? Or is the #comsatsuniversity owned by the teacher? Stop this nonsense rant #COMSATS pic.twitter.com/7GMBZ3ynTK

— Mishi khan (@mishilicious) February 20, 2023

ന്യൂയോർക്ക് പോസ്റ്റ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പ്രൊഫസർ ഖൈർ ഉൾ ബാഷറാണ് ചോദ്യം തയ്യാറാക്കിയ വ്യക്തിയെന്നാണ് വിവരം. സംഭവം വിവാദമായതോടെ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഇയാളെ പുറത്താക്കിയെന്നും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയെന്നുമാണ് റിപ്പോർട്ട്. ചോദ്യ പേപ്പറിലെ പരാമർശങ്ങളോട് വിയോജിക്കുന്നുവെന്നാണ് യൂണിവേഴ്‌സിറ്റി അധികൃതരുടെ നിലപാട്.

Tags: examPAK UNIVERSITY
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: ഭൂചലനമെന്ന് ആദ്യം കരുതി, കാരണം വന്‍ ഉരുള്‍പൊട്ടലെന്ന് യു.എസ്.ജി.എസ്

നേപ്പാളിലെ മിന്നല്‍പ്രളയം; മരിച്ചവരുടെ എണ്ണം 157 ആയി; ദുരന്തത്തില്‍ കാണാതായത് 750ലേറെ പേരെ

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

Latest News

നേപ്പാളില്‍ മിന്നല്‍പ്രളയം; 36 അംഗ മലയാളി സംഘം കുടുങ്ങി, സുരക്ഷിതരെന്ന് വിവരം

സംസ്ഥാനത്ത് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല; 9 ജില്ലകളില്‍ നേരിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത

ആഗോള കപ്പല്‍നിര്‍മാണ ശക്തിയാകാന്‍ ഇന്ത്യ; അമേരിക്കന്‍, ജാപ്പനീസ് യുദ്ധക്കപ്പലുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ആലോചന

നേപ്പാള്‍ പ്രളയം: ബിഹാറിലും ഉത്തര്‍പ്രദേശിലും ജാഗ്രത; 9 എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു

മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന നേപ്പാളിന് ഇന്ത്യയുടെ കൈത്താങ്ങ്; 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തി; സഹായം തുടരുമെന്ന് ജയശങ്കര്‍

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies