1984ൽ ഡൽഹിയിൽ നടന്നതൊന്നും എന്തേ ഡോക്യുമെന്ററിയാവുന്നില്ല; ബിബിസിയുടേത് യാദൃശ്ചികമല്ല, ഒരു തരം രാഷ്ട്രീയ കളിയാണ്: എസ് ജയശങ്കർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

1984ൽ ഡൽഹിയിൽ നടന്നതൊന്നും എന്തേ ഡോക്യുമെന്ററിയാവുന്നില്ല; ബിബിസിയുടേത് യാദൃശ്ചികമല്ല, ഒരു തരം രാഷ്‌ട്രീയ കളിയാണ്: എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2023, 12:06 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബിബിസി ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്ത സമയം യാദൃശ്ചികമല്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലും ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന തരത്തിലും തയ്യാറാക്കിയ ബിബിസിയുടെ വിവാദ ഡോക്യുമെന്ററി വിഷയത്തിൽ വാർത്താ ഏജൻസിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പലപ്പോഴും ഇന്ത്യൻ രാഷ്‌ട്രീയമായി പറയപ്പെടുന്ന സംഭവങ്ങൾ ഭാരതത്തിന്റെ അതിർത്തികളിൽ പോലും സ്പർശിക്കാത്ത കാര്യങ്ങളായിരിക്കും. ഇന്ത്യൻ രാഷ്‌ട്രീയമെന്ന പേരിൽ ഇന്ത്യയ്‌ക്ക് പുറത്തുനിന്നാണ് പലതും ഉത്ഭവിക്കുന്നതെന്നും ചില അന്തർദേശീയ മാദ്ധ്യമങ്ങളുടെ കപട നിഷ്പക്ഷതയ്‌ക്കെതിരെ ജയശങ്കർ ആഞ്ഞടിച്ചു.

എവിടെയെങ്കിലും അച്ചടിച്ചുവച്ച പത്രവാർത്തയെക്കുറിച്ചോ ആരെങ്കിലും പറഞ്ഞ പ്രസംഗത്തെക്കുറിച്ചോ ഏതെങ്കിലും യൂറോപ്യൻ നഗരത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഡോക്യുമെന്ററിയെക്കുറിച്ചോ ചുമ്മാ വാദങ്ങൾ ഉയർത്തുകയല്ല ചെയ്യുന്നത്. ഇവിടെ രാഷ്‌ട്രീയത്തെയാണ് ചോദ്യം ചെയ്യുന്നത്. മാദ്ധ്യമങ്ങൾ വ്യക്തമായി പ്രകടമാക്കുന്ന രാഷ്‌ട്രീയമാണ് ഇവിടുത്തെ ചർച്ചാവിഷയം. രാഷ്‌ട്രീയം പറയാനുള്ള മറ്റൊരു മാർഗം മാത്രമാണ് ബിബിസിയുടെ ഡോക്യുമെന്ററി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ പ്രധാനമന്ത്രി മോദിക്കെതിരായി തയ്യാറാക്കിയ ഡോക്യുമെന്ററി പുറത്തുവിടുന്നത് വെറും യാദൃശ്ചികമല്ലെന്നും അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യയുടെ യശസ്സ് കളങ്കപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും എസ്. ജയശങ്കർ പ്രതികരിച്ചു.

ഇന്ത്യാവിരുദ്ധ അജണ്ടയുടെ ഭാഗമായി ഉയർന്നുവരുന്നതാണ് ഇത്തരം ഡോക്യുമെന്ററികളെന്ന് ആരോപിച്ച ജയശങ്കർ 1984ൽ ഡൽഹിയിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ചു. 1984ൽ ഡൽഹിയിൽ അനേകം കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. അതിനെക്കുറിച്ചൊന്നും ഒരു ഡോക്യുമെന്ററിയും തയ്യാറാക്കപ്പെടാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടർന്ന് നടന്ന സിഖ് വിരുദ്ധ കലാപത്തെ പരോക്ഷമായി പരാമർശിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിനെതിരെ വിദേശ മാദ്ധ്യമങ്ങൾ കെട്ടിച്ചമച്ച് വിടുന്ന അജണ്ടകൾ ഏറ്റെടുത്തും മാദ്ധ്യമങ്ങളുടെ രാഷ്‌ട്രീയ താത്പര്യത്തിൽ വഴങ്ങിക്കൊടുത്തും ബുദ്ധിമോശം കാണിക്കരുതെന്നും ജയശങ്കർ ഉപദേശിച്ചു.

Tags: S JaishankarBBC
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies