ലളിതം സുന്ദരം ഈ മടക്കം; സാനിയ മിർസ ടെന്നീസിൽ നിന്നും വിരമിച്ചു; 20 വർഷം നീണ്ട കരിയർ അവസാനിപ്പിച്ചത് തോൽവിയോടെ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലളിതം സുന്ദരം ഈ മടക്കം; സാനിയ മിർസ ടെന്നീസിൽ നിന്നും വിരമിച്ചു; 20 വർഷം നീണ്ട കരിയർ അവസാനിപ്പിച്ചത് തോൽവിയോടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2023, 09:19 am IST
Facebook
Twitter
WhatsAppTelegram

സാനിയ മിർസ തന്റെ കരിയർ അവസാനിപ്പിച്ചത് തോൽവിയൊടെയാണെങ്കിലും തല ഉയർത്തി തന്നെയാണ് സാനിയയുടെ മടക്കം. സ്വപ്‌നമായിരുന്ന പലതും നേടിയെടുത്താണ് ഇന്ത്യൻ താരം ടെന്നീസ് കരിയർ അവസാനിപ്പിച്ചത്. ലളിതവും സുന്ദരവുമായിരുന്നു സാനിയയുടെ വിരമിക്കൽ മത്സരം.

സഹതാരം മാഡിസൺ കീസിനെ ചേർത്ത് പിടിച്ച് ആശ്ലേഷിച്ചായിരുന്നു തന്റെ കരിയർ ഔദ്യോഗികമായി അവസാനിപ്പിച്ചത്. വിരമിക്കൽ ചാംപ്യൻഷിപ്പായ ദുബായ് ഓപ്പണിൽ യുഎസ് താരം മാഡിസൺ കീസിനൊപ്പം വനിതാ ഡബിൾസിൽ ഇറങ്ങിയ സാനിയ റഷ്യൻ കൂട്ടുകെട്ടായ വെറോണിക്ക കുദെർമെറ്റോവല്യുഡ്മില സാംസനോവ എന്നിവർക്കു മുന്നിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയപ്പെട്ടത്.

ജനുവരിയിൽ തന്നെ വിരമിക്കൽ സൂചന സാനിയ നൽകിയിരുന്നു.
ഓസ്ട്രേലിയൺ ഓപ്പണിന് ശേഷം നടക്കുന്ന ദുബായ് ഓപ്പണോടെ കരിയർ അവസാനിപ്പിക്കും എന്ന് താരം പറഞ്ഞിരുന്നു. മുപ്പത്തിയാറുകാരിയായ സാനിയ ഇന്ത്യൻ വനിത ടെന്നീസിന് പുതിയ ദിശാബോധമാണ് നൽകിയത്. 2003-ലാണ് പ്രൊഫഷണൽ ടെന്നിസിൽ താരം അരങ്ങേറ്റം കുറിച്ചത്. 2009ൽ 23-ാം വയസ്സിൽ മഹേഷ് ഭൂപതിക്കൊപ്പം ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസ് മിക്‌സ്ഡ് ഡബിൾസ് കിരീടം ചൂടിയാണ് സാനിയ മിർസ ഇന്ത്യൻ ആരാധകരുടെ മനസ്സിൽ ചേക്കേറിയത്. രണ്ട് പതിറ്റാണ്ടോളം നീണ്ട സാനിയയുടെ കരിയറിൽ ആറ് ഗ്രാൻസ്ലാം കിരീടമാണ് നേടിയിട്ടുള്ളത്. അത്യൂജ്ജലമായിരുന്നു സാനിയയുടെ കരിയർ. ഏഷ്യൻ ഗെയിംസിൽ രണ്ട് സ്വർണ്ണവും മൂന്ന് വീതം വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്. കോമൺ വെൽത്ത് ഗെയിംസ്, ആഫ്രോ- ഏഷ്യൻ ഗെയിംസ് എന്നിവയിൽ തിളക്കമാർന്ന നേട്ടമാണ് സാനിയ സ്വന്തമാക്കിയത്.

2010ൽ പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിനെ വിവാഹം കഴിച്ചു. 2018-ൽ അമ്മയായതിന് ശേഷം കോർട്ടിൽ നിന്ന് വിട്ട് നിന്ന സാനിയ 2020-ൽ വീണ്ടും ടെന്നീസിൽ തിരിച്ചെത്തി. പത്മ ഭൂഷൺ, പത്മശ്രീ പുരസ്‌കാരങ്ങൾ, അർജജുന പുരസ്‌കാരം, ഖേൽ രത്‌ന പുരസ്‌കാരം എന്നിവയും സാനിയയ്‌ക്ക് ലഭിച്ചിട്ടുണ്ട്.

 

Tags: tennissania mirza
Share
Tweet
SendShare

More News from this section

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies