ശ്രിനഗർ : പതിനൊന്ന് ഗ്രാമിന്റെ ഹേറോയിനുമായി ആറംഗസംഘം പിടിയിൽ. അതിർത്തി സുരക്ഷ സേനയാണ് ആറംഗസംഘത്തെ പിടികൂടിയത്. 11 ഗ്രാം ഹെറോയിനേടൊപ്പം പ്യൂവോണിന്റെ 472 കാപ്‌സ്യൂളുകളും പരിശോധയനിൽ ഉദ്യോഗസ്ഥർ കണ്ടെത്തി. ഫിർദൗസാബാദ് സ്വദേശിയായ ആസിഫ് അഹമ്മദ് ഖാനാണ് മയക്കുമരുന്നു കടത്തിന്റെ സൂത്രധാരിയെന്ന് അധികൃതർ അറിയിച്ചു. പ്രതികൾക്കെതിരെ എൻഡിപിഎസ് വകുപ്പ് പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും സംഘം സഞ്ചരിച്ചിരുന്ന ആൾട്ടോ കാറും ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയും ചെയ്തു.
സംസ്ഥാനത്ത് മുൻപും സമാനമായ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യാ അതിർത്തി വഴി മയക്കുമരുന്നു കടത്തൽ കേസുകൾ വളരെ കൂടുതലാണ്. കഴിഞ്ഞ മാസത്തിനിടയിൽ പന്ത്രണ്ടിലധികം പ്രാവശ്യമാണ് മയക്കുമരുന്ന് കടത്താൻ പാകിസ്താൻ ശ്രമിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പഞ്ചാബിലേക്കും മുംബൈയിലേക്കുമാണ് ഏറ്റവുമധികം ഹെറോയിൻ കടത്തുന്നത്.
ജനുവരിയിൽ മാത്രം 150 കിലോ ഹെറോയിൻ ആണ് അതിർത്തി സുരക്ഷ സേന പിടിച്ചെടുത്തത്. പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നതിന് നിരന്തരം ഡ്രോൺ സംവിധാനമാണ് കടത്തുക്കാർ ഉപയോഗിക്കുന്നത്. ലഹരി കടത്ത് വർദ്ധിച്ചതോടെ അതിർത്തി മേഖലകളിൽ ഉദ്യോഗസ്ഥർ കർശന പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Comments