മുംബൈ ; 3 മിനിറ്റിനുള്ളിൽ 184 സെൽഫികൾ എടുത്ത് ബോളിവുഡിലെ ജനപ്രിയ നടൻ അക്ഷയ് കുമാർ . ഗിന്നസ് ബുക്കിൽ ഇടം നേടിയ സെൽഫിയാണിത് . തന്റെ വരാനിരിക്കുന്ന ചിത്രമായ ‘സെൽഫി’യുടെ പ്രചരണാർത്ഥം മുംബൈയിൽ നടന്ന ഒരു പരിപാടിയിലാണ് അക്ഷയ് കുമാർ മൂന്ന് മിനിറ്റിനുള്ളിൽ 184 സെൽഫികൾ എടുത്തത് .
‘സെൽഫി’ ചിത്രം ഫെബ്രുവരി 24 ന് റിലീസ് ചെയ്യും . ജെയിംസ് സ്മിത്ത് (യുഎസ്എ) 2018 ജനുവരി 22ന് കാർണിവൽ ഡ്രീം ക്രൂയിസ് കപ്പലിൽ മൂന്ന് മിനിറ്റിനുള്ളിൽ 168 സെൽഫികൾ എടുത്തത ലോക റെക്കോർഡ് ആണ് അക്ഷയ് കുമാർ തകർത്തത് . നേരത്തെ 2015ൽ ലണ്ടനിലെ സാൻ ആൻഡ്രിയാസ് പ്രീമിയറിൽ മൂന്ന് മിനിറ്റിനുള്ളിൽ 105 സെൽഫികൾ എടുത്ത് ആഗോള ഐക്കണും ഹോളിവുഡ് നടനുമായ ഡ്വെയ്ൻ ജോൺസൺ റെക്കോർഡ് സൃഷ്ടിച്ചിരുന്നു.
തന്നെ എപ്പോഴും പിന്തുണയ്ക്കുകയും നിരുപാധികം സ്നേഹിക്കുകയും ചെയ്യുന്ന തന്റെ ആരാധകർക്കുള്ള പ്രത്യേക ആദരമാണിതെന്ന് അക്ഷയ് പറഞ്ഞു. “ഈ അതുല്യമായ ലോക റെക്കോർഡ് തകർത്തതിലും ഈ നിമിഷം എന്റെ ആരാധകരുമായി പങ്കിടുന്നതിലും എനിക്ക് സന്തോഷമുണ്ട്! ഞാൻ ഇതുവരെ നേടിയതും ഈ നിമിഷം എന്റെ ജീവിതത്തിൽ ഞാൻ നേടിയതും എന്റെ ആരാധകരുടെ നിരുപാധികമായ സ്നേഹവും പിന്തുണയും കൊണ്ടാണ്. എന്റെ കരിയറിൽ ഉടനീളം അവർ ഇങ്ങനെയായിരുന്നു. “ അക്ഷയ് കുമാർ പറഞ്ഞു.
Comments