ന്യൂഡൽഹി : പ്രഗതിയുടെ 41-ാംയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉൾപ്പെടുന്ന വിവിധ പ്രോജക്ടുകളുടെ മേൽനോട്ടത്തിനും സമയബന്ധിതമായി പദ്ധതികൾ നടപ്പിലാക്കുന്നതിനുമുള്ള ഇൻഫർമേഷൻ ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള മൾട്ടി മോഡൽ വേദിയാണ് ‘പ്രഗതി’. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പതിമൂന്ന് സംസ്ഥാനങ്ങളിലെ 41,500 കോടി രൂപയുടെ ഒമ്പത് പദ്ധതികൾ അവലോകനം ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പ്രസ്താവനയിൽ അറിയിച്ചു.
ഒമ്പത് പദ്ധതികളിൽ മൂന്ന് പദ്ധതികൾ റോഡ് ട്രാൻസ്‌പോർട്ട് & ഹൈവേ മന്ത്രാലയത്തിൽ നിന്നും രണ്ട് പ്രോജക്ടുകൾ റെയിൽവേ മന്ത്രാലയത്തിൽ നിന്നും ഓരോ പ്രോജക്ട് വീതം ഊർജ്ജ മന്ത്രാലയം, കൽക്കരി മന്ത്രാലയം, പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവയിൽ നിന്നുമുള്ളതാണ്.ഛത്തീസ്ഗഡ്, പഞ്ചാബ്, ബീഹാർ,മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഝാർഖണ്ഡ്,കേരളം, കർണാടക, തമിഴ്നാട്, ആസം, ഗൂജറാത്ത്, മഹാരാഷ്‌ട്ര, അരുണാചൽപ്രദേശ് എന്നീ ഒൻപത് സംസ്ഥാനങ്ങളിൽ 41,500 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളാണ് നടക്കുന്നത് . അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് പിഎം ഗതിശക്തി പോർട്ടൽ ഉപയോഗിക്കണമെന്ന് സംസ്ഥാന സർക്കാരുകൾക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകി. പദ്ധതികൾ സമയത്ത് പൂർത്തികരിക്കാനും ഭൂമിയേറ്റെടുക്കൽ മറ്റ് പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാനും പ്രധാനമന്ത്രി നിർദേശം നൽകി. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഒരുമിച്ച് മുന്നോട്ട പോകണമെന്ന് അദ്ദേഹം നിർദേശിച്ചു. 41 പ്രഗതി യോഗങ്ങളിലായി ഇതുവരെ 15.82 ലക്ഷം കോടി രൂപയുടെ 328 പദ്ധതികൾ അവലോകനം ചെയ്തു.
രാജ്യത്തിലുടനീളമുള്ള ഭാവിയിലേക്കായി ജലാശയങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന അമൃത് സരോവർ പദ്ധതിയും പ്രധാനമന്ത്രി അവലോകനം നടത്തി. ബീഹാറിലെ കിഷൻഗഞ്ച്, ഗുജറാത്തിലെ ബോട്ടാഡ് എന്നിവിടങ്ങളിലെ അമൃത് സരോവർ സൈറ്റുകളുടെ തത്സമയ ദൃശ്യങ്ങൾ ഡ്രോണുകൾ വഴി അദ്ദേഹം വീക്ഷിച്ചു. വർഷകാലം ആരംഭിക്കുന്നതിന് മുൻപ് അമ്യത് സരോവർ പദ്ധതി പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ എല്ലാ മന്ത്രാലയങ്ങളോടും സംസ്ഥാന സർക്കാരുകളോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അമൃത് സരോവർ ദൗത്യം പൂർത്തിയാകുമ്പോൾ, ജലസംഭരണശേഷിയിൽ പ്രതീക്ഷിക്കുന്ന വർദ്ധനവ് ഏകദേശം 50 കോടി ക്യുഎം ആകും, ഏകദേശം 32,000 ടൺ കാർബൺ ശേഖരണം പ്രതിവർഷം പ്രതീക്ഷിക്കുന്നു, ഭൂഗർഭജല സംഭരണത്തിൽ 22 ദശലക്ഷം ക്യുബിക് മീറ്ററിലധികം വർദ്ധനവും പ്രതീക്ഷിക്കുന്നു.
ദൗത്യത്തിന് കീഴിൽ 50,000 അമൃത് സരോവരങ്ങൾ എന്ന ലക്ഷ്യം പൂർത്തികരിക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. അമൃത് സരോവർ പ്രദേശങ്ങളിൽ ശുചിത്വ റാലി, ജലസംരക്ഷണത്തെക്കുറിച്ചുള്ള ജലശപഥം, സ്‌കൂളുകളിൽ രംഗോലി മത്സരങ്ങൾ തുടങ്ങിയവ സാമൂഹ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു.
Comments