റായ്പൂർ: ചത്തീസ്ഖണ്ഡിൽ നാല് കിലോ ഭാരം വരുന്ന ഐഇഡി വിഭാഗത്തിലെ സ്‌ഫോടക വസ്തു സുരക്ഷാ സേന കണ്ടെടുത്തു. പോലീസ് സിആർപിഎഫ് ന്റെ 195-ാം ബെറ്റാലിയൻ എന്നിവയുടെ സംയുക്തസേനയാണ് ഐഇഡി കണ്ടെടുത്തത്. ചത്തീസ്ഖണ്ഡിലെ ദന്തേവാഡ ജില്ലയിലാണ് സംഭവം ഉണ്ടായത്.
ബോദ്‌ലിയ്‌ക്കും നായ്പാറയ്‌ക്കും ഇടയിലാണ് ഐഇഡി കണ്ടെത്തിയത്. തുടർന്ന് ബോംബ് സ്‌ക്വാഡിന്റെ നേതൃത്ത്വത്തിൽ കുഴിബോംബ് നീക്കം ചെയ്യുകയും സ്‌ഫോടനം ഒഴിവാക്കുകയുമായിരുന്നു സംയുക്ത സൈന്യം.
സംഭവത്തിൽ ആളപായം ഉണ്ടായിട്ടില്ല. പ്രദേശത്ത് ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശവും നൽകിയിതായി ജില്ലാ പോലീസ് മേധാവി ആർ കെ ബർമൻ പറഞ്ഞു.
Comments