ഇംഫാൽ : ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ നിന്ന് 25 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് അടങ്ങിയ ഡബ്ല്യൂവൈ ഗുളികകൾ കണ്ടെത്തി. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മണിപ്പൂരിലെ തെങ്നൗലാൽ ജില്ലയിലെ അതിർത്തി മേഖലയിലാണ് സംഭവം.
മൊറേ നഗരത്തിലെ പട്രോളിംഗിനിടയിൽ ഫൈചാങ് വെങ് പ്രദേശവാസിയുടെ വസതിയിൽ നിന്ന് 56 കിലോയിലധികം ഭാരമുള്ള ‘വേൾഡ് ഈസ് യുവേഴ്സ്’ എന്ന മരുന്നുകൾ കണ്ടെടുക്കുകയായിരുന്നു. സംശയാസ്പദമായ രീതിയിൽ കണ്ട ഇയ്യാളെ ചോദ്യം ചെയ്യുകയും, തുടർന്ന് ഇയാളുടെ വീട്ടിൽ തിരച്ചിൽ നടത്തി മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു.
മയക്കുമരുന്ന് പദാർത്ഥങ്ങൾക്കു പുറമേ ഒരു മ്യാൻമാറീസ് സിം കാർഡും രണ്ട് ഫോണുകളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. അന്വേഷണ സംഘം കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
Comments