ഭോപ്പാൽ : ഏഴാമത് അന്താരാഷ്ട്ര ധർമ്മ-ധമ്മ സമ്മേളനത്തിന്റെ ഉദ്ഘാടന കർമ്മം രാഷ്ട്രപതി ദ്രൗപദി മുർമു നിർവഹിക്കും. 16 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ചടങ്ങിൽ സന്നിഹിതരാവുക. മാർച്ച് 3-ന് ഭോപ്പാലിലാണ് ചടങ്ങ് ആരംഭിക്കുക. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ ആറ് രാജ്യങ്ങളിലെ സാംസ്കാരിക മന്ത്രിമാരും പങ്കെടുക്കും.
വ്യാഴായ്ച മദ്ധ്യപ്രദേശ് മുഖ്യമന്ത്രി സിറ്റി ശിവരാജ് സിംഗ് ചൗഹാൻ വിമാനത്താവളത്തിൽ യോഗം സംഘടിപ്പിച്ചിരുന്നു. യോഗത്തിൽ ഉദ്യോഗസ്ഥരുമായി സംവദിച്ച അദ്ദേഹം സമ്മേളനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി. മാർച്ച് മൂന്ന് മുതൽ അഞ്ച് വരെ ഭോപ്പാലിലെ കൂശാഭൗ താക്കറെ ഹാളിലാണ് സമ്മേളനം നടക്കുന്നത്. ഇന്ത്യ ഫൗണ്ടേഷന്റെ ഗവേണിംഗ് കൗൺസിൽ അംഗം രാം മാധവ് സമ്മേളനത്തിന്റെ അദ്ധ്യക്ഷത വഹിക്കും.
ഭൂട്ടാൻ, ശ്രീലങ്ക, നേപ്പാൾ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ സാസ്കാരിക മന്ത്രിമാർ സമ്മേളനത്തിൽ പങ്കെടുക്കും. ഇന്ത്യ, അമേരിക്ക, ദക്ഷിണ കൊറിയ, തായ്ലൻഡ്, സ്പെയിൻ, വിയറ്റ്നാം, മൗറീഷ്യസ്, റഷ്യ, ഭൂട്ടാൻ, ശ്രീലങ്ക, ഇന്തോനേഷ്യ, നേപ്പാൾ, മംഗോളിയ, ഫ്രാൻസ് തുടങ്ങി നിരവധി രാജ്യങ്ങളിലെ വിവിധ സർവകലാശാലകളിലെയും സംസ്ഥാനങ്ങളിലെയും ഗവേഷകരും യുക്തിപൂർവ്വം കാര്യങ്ങളെ വിശകലനം ചെയ്യുന്നവരും സമ്മേളനത്തിൽ പങ്കെടുക്കും.
സാഞ്ചി യൂണിവേഴ്സിറ്റി ഓഫ് ബുദ്ധ-ഇൻഡിക് സ്റ്റഡീസിന്റെ സഹകരണത്തോടെ ഇന്ത്യ ഫൗണ്ടേഷനാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
Comments