ലക്‌നൗ: ഹോളി ആഘോഷങ്ങൾക്കായുള്ള ഗുലാബ് നിർമ്മിച്ച് ഉത്തർപ്രദേശിലെ ജയിൽ അന്തേവാസികൾ. തടവുകാരിൽ സർക്കാർ നടപ്പിലാക്കുന്ന നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായാണ് ഗുലാബ് (ഹോളി ആഘോഷങ്ങൾക്ക് ഉപയോഗിക്കുന്ന ചായം) നിർമ്മാണം. കെമിക്കലുകൾ ചേർക്കാത്ത പരിസ്ഥിതി സൗഹാർദമായ ഗുലാബാണ് ജയിൽ വകുപ്പ് മാർക്കറ്റിൽ എത്തിക്കുന്നത്.
മഥുര ജില്ലയിലെ ജില്ലാ ജയിൽ അന്തേവാസികളാണ് പ്രാരംഭ ഘട്ടത്തിൽ പദ്ധതിയുടെ ഭാഗമായിരിക്കുന്നത്. നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി തടവുകാർ നിർമ്മിച്ച മറ്റ് അനവധി വസ്തുക്കളും ജയിൽ അധികൃതർ കമ്പോളത്തിൽ എത്തിക്കുന്നുണ്ട്.
എല്ലാ വർഷവും ഹോളിയോട് അനുബന്ധിച്ച് ഗുലാബുകൾ മാർക്കറ്റിൽ ലഭ്യമാകാറുണ്ട്. എന്നാൽ അവയെല്ലാം കെമിക്കലുകൾ നിറഞ്ഞതാണ്. ഇത് മുന്നിൽ കണ്ടാണ് പരിസ്ഥിത് സൗഹാർദമായ ഗുലാബുകൾ നിർമ്മിച്ച് കമ്പോളത്തിൽ എത്തിക്കാൻ ജയിൽ വകുപ്പ് തീരുമാനിച്ചതെന്ന് മഥുര ജയിൽ മേധാവി ബ്രജേഷ് കുമാർ സിംഗ് പറഞ്ഞു. തടവുകാരുടെ നൈപുണ്യ വികസനം ലക്ഷ്യമാക്കി കൂടിയുള്ളതാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments