കാൻബെറ: ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിൽ സ്ഥിതിചെയ്യുന്ന ഹിന്ദു ക്ഷേത്രങ്ങളിൽ കഴിഞ്ഞ ഏതാനും നാളുകളായി ഖാലിസ്ഥാൻ അനുകൂലികൾ ആക്രമണം തുടർന്നിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ കോൺസുലേറ്റ് കെട്ടിടമാണ് ഖാലിസ്ഥാൻ ഗുണ്ടകൾ ഏറ്റവും ഒടുവിലായി ആക്രമിച്ചിരിക്കുന്നത്.
ഫെബ്രുവരി 21-നായിരുന്നു സംഭവം. ഓസ്‌ട്രേലിയയിലെ ക്വീൻസ് ലാൻഡിലുള്ള ബ്രിസ്‌ബേനിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ കോൺസുലേറ്റാണ് ആക്രമിച്ചത്. തുടർന്ന് കോൺസുലേറ്റിൽ ഖാലിസ്ഥാനി പതാകകൾ സ്ഥാപിച്ചാണ് അക്രമികൾ കടന്നുകളഞ്ഞത്.
ഫെബ്രുവരി 22ന് ഓഫീസിലേക്കെത്തിയ കോൺസുൽ ഓഫ് ഇന്ത്യ അർച്ചനാ സിംഗ് ഖാലിസ്ഥാനി പതാകകൾ കണ്ടെടുക്കുകയായിരുന്നു. ഉടൻ തന്നെ ക്വീൻസ്‌ലാൻഡ് പോലീസിൽ വിവരമറിയിച്ചു. സംഭവസ്ഥലത്ത് നിലവിൽ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. ആക്രമണ സാധ്യത മുന്നിൽക്കണ്ടാണിത്.
Comments