മുംബൈ : അലഞ്ഞു തിരിയുന്ന മൃഗങ്ങളെ കണ്ടെത്താൻ ക്യൂ ആർ കോഡ് സൃഷ്ടിച്ച് 23-കാരനായ എഞ്ചിനീയർ. മുംബൈ സ്വദേശിയായ അക്ഷയ് റിഡ്ലാനാണ് മൃഗങ്ങളെ ടാഗ് ചെയ്യുവാൻ സാധിക്കുന്ന ക്യൂ ആർ കോഡ് വികസിപ്പിച്ചെടുത്തത്. അന്യം നിന്ന് പോകുന്നതും വിവധയിനത്തിൽ പെട്ട മൃഗങ്ങളെയും സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ടാഗ് ധരിപ്പിക്കുന്നതോടെ മൃഗങ്ങളെ അവരുടെ പ്രദേശത്ത് നിന്നും നഷ്ടമായാൽ ക്യൂആർ കോഡിലൂടെ കണ്ടെത്താനാവും. അക്ഷയ് യുടെ പുതിയ നീക്കം മൃഗസ്നേഹികൾക്കിടയിൽ ഹിറ്റായിരിക്കുകയാണ്.
ക്യൂ ആർ കോഡ് പ്രധാനമായും മൃഗങ്ങൾക്കായുള്ള ഡിജിറ്റൽ ആധാർ കാർഡ് എന്ന നിലയിലാണ് പ്രവർത്തിക്കുക.
ക്യൂആർ കോഡ് സ്‌കാൻ ചെയ്യുന്നതിലൂടെ മൃഗത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഏത് മൃഗത്തിനും അവയുടെ വലിപ്പം നോക്കാതെ ക്യൂ ആർ കോഡുകൾ ഉപയോഗിക്കാമെന്നും സർക്കാരിന്റെ ഡാറ്റയിലേക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് ഡിജിറ്റൽ ആധാർ കാർഡായി ഇത് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഡിൽ പ്രധാനമായും അവരുടെ മെഡിക്കൽ, വ്യക്തിഗത, കെയർടേക്കർമാരുടെ വിവരങ്ങളാകും നൽകുക. ക്യൂ ആർ കോഡിന്റെ സോഫ്റ്റ് കോപ്പി നിലവിൽ സൗജന്യമാണ്.
Comments