ഇന്ത്യൻ സിനിമയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച് ആർ ആർ ആർ ടീം. രാംചരണും ജൂനിയർ എൻടിആറും അഭിനയിച്ച ചിത്രം വെള്ളിയാഴ്ച രാത്രി നടന്ന ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ ഫിലിം അവാർഡിൽ നാല് അവാർഡുകളാണ് സ്വന്തമാക്കിയത്.
മികച്ച ആക്ഷൻ ഫിലിം, മികച്ച ഇന്റർനാഷണൽ ഫീച്ചർ, മികച്ച ഒറിജിനൽ ഗാനം, ആക്ഷൻ ഇതിഹാസത്തിനുള്ള മികച്ച സ്റ്റണ്ട്സ് ട്രോഫികൾ എന്നിവയ്‌ക്കാണ് ആർആർആറിന് പരസ്‌കാരം ലഭിച്ചത്.
പുരസ്കാരം ഏറ്റു വാങ്ങിയതിന് ശേഷം രാജമൗലി നടത്തിയ പ്രസംഗത്തിൽ തന്റെ ടീമിന് മുഴുവൻ നന്ദി അറിയിച്ചു. ആർ അർ ആർ ചിത്രത്തിൽ മികച്ച സ്റ്റണ്ടുകൾ ഉണ്ടെന്ന് കരുതിയ ഹോളിവുഡ് ക്രിട്ടിക്‌സ് അസോസിയേഷനിലെ (എച്ച്‌സിഎ) എല്ലാ അംഗങ്ങൾക്കും വലിയ നന്ദി. എല്ലാ സ്റ്റണ്ടുകളും എക്‌സിക്യൂട്ട് ചെയ്യാൻ വളരെയധികം പരിശ്രമിച്ച തന്റെകൊറിയോഗ്രാഫറിനാണ് അദ്ദേഹം ആദ്യം നന്ദി അറിയിച്ചത്. ഇന്ത്യൻ സിനിമ ലോകോത്തര നിലവാരം പുലർത്തി മുന്നേറ്റം തുടരുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
Leave a Comment