കാസര്‍കോട്: കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ പ്രിന്‍സിപ്പാളിന്റെ ചുമതലയില്‍നിന്ന് നീക്കിയതിനു പിന്നാലെ എസ്.എഫ്.ഐ- എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരേ ഗുരുതര ആരോപണവുമായി പ്രൊഫസർ എന്‍. രമ. കോളേജില്‍ നടക്കുന്നെതൊക്കെ എസ്.എഫ്.ഐ.യുടെ തോന്നിവാസങ്ങള്‍ ആണെന്ന് അവര്‍ ആരോപിച്ചു. ഒരു വിഭാഗം ഗുണ്ടകളാണ് കോളജില്‍ പഠിക്കുന്നതെന്നും മുന്‍ പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.
റാഗിങ്, മയക്കുമരുന്ന്, ഒരു വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മോശമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇവയൊക്കെ കോളേജില്‍ നടക്കുന്നുണ്ട്. താൻ അതിനെതിരായി ശക്തമായ നടപടികള്‍ എടുത്തു. അതുകൊണ്ട് മാത്രമാണ് തനിക്കെതിരേയുള്ള നടപടിയെന്നും രമ പറഞ്ഞു.
മുന്‍പ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കോളേജിനകത്ത് ലൈംഗിക അരാജകത്വം നടക്കുന്നെന്ന് പ്രൊഫസർ എന്‍. രമ പറഞ്ഞിരുന്നു. ഇപ്പോൾ അതേ ആരോപണങ്ങളുമായി രമ വീണ്ടും രംഗത്തു വന്നിരിക്കുകയാണ് . കോളേജിനടുത്തുള്ള കടകളിലുള്ളവരും വഴിപോക്കരുമായ ആളുകള്‍ ഇക്കാര്യങ്ങള്‍ വിളിച്ചു പറയുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഇത് ചോദ്യം ചെയ്താല്‍ സദാചാരത്തിന്റെ പേരുപറഞ്ഞ് വിദ്യാര്‍ഥികള്‍ തന്നെ എതിര്‍ക്കുമെന്നും രമ കൂട്ടിച്ചേര്‍ത്തു.
കോളേജില്‍ അഞ്ച് ശതമാനത്തില്‍ താഴെ വരുന്ന കുറച്ച് ഗുണ്ടകളുണ്ട്. അവരാണ് ഈ പ്രശ്നങ്ങള്‍ക്ക് പിന്നിലെന്നും രമ പറയുന്നു.സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍നില്‍ക്കുന്നത് എസ്.എഫ്.ഐക്കാരും മയക്കുമരുന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍നില്‍ക്കുന്നത് എം.എസ്.എഫുകാരുമാണ്.
കുറെ നാളായി എസ് എഫ് ഐയും പ്രിൻസിപ്പാളും ആയി സംഘർഷം നടക്കുകയാണ്. ഒടുവിൽ കാമ്പസിലെ കുടിവെള്ള പ്രശ്നമുന്നയിച്ച് വിദ്യാർത്ഥികൾ സമരം തുടങ്ങി. ഇത് പറയാൻ പ്രിന്‍സിപ്പലിന്റെ മുന്നിലെത്തി ബഹളം കൂട്ടിയ വിദ്യാര്‍ഥികളെ, രമ അവരുടെ മുറിയില്‍ പൂട്ടിയിട്ട് പുറത്തുപോവുകയായി പുറത്തുപോവുകയായിരുന്നു. പിന്നീട് ഇത് ഉപരോധത്തിന് വഴിവെച്ചു.കോളേജില്‍ വിതരണം ചെയ്യുന്ന വെള്ളത്തില്‍ ചെളി കലര്‍ന്നിട്ടുണ്ടെന്നും അത് അത് കുടിക്കാന്‍ യോഗ്യമല്ലെന്നുമാണ് വിദ്യാര്‍ഥികളുടെ ആരോപണം. ഈ തക്കം നോക്കി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദുവിന്റെ നിര്‍ദേശപ്രകാരം പ്രൊഫസർ എൻ രമയെ പ്രിൻസിപ്പലിന്റെ ചുമതലയില്‍നിന്ന് നീക്കി.
















Comments