അങ്കാര: ദുരന്തം നടന്നിട്ട് മൂന്നാഴ്ച പിന്നിടുമ്പോഴും തുർക്കിയിൽ ദുരിതക്കാഴ്ചകൾ അവസാനിക്കുന്നില്ല. ഭൂകമ്പത്തെ തുടർന്ന രണ്ട് ദശലക്ഷം ആളുകൾ ഭവനരഹിതരായെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. മിക്കവർക്കും താതകാലിക താമസ സംവിധാനങ്ങൾ ലഭ്യമല്ല.
കടുത്ത ശൈത്യത്തിൽ നിന്ന് രക്ഷ നേടാൻ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ തന്നെ അഭയം പ്രാപിക്കുന്ന നിരവധി കുടുംബങ്ങളെ ഇപ്പോഴും തുർക്കിയിൽ കാണാം. മിക്കവർക്കും സർക്കാർ സഹായം ലഭ്യമല്ല. തെക്കുകിഴക്കൻ തുർക്കിയിലാണ് സ്ഥിതി കൂടുതൽ ദയനീയം. സന്നദ്ധ സംഘടനകളാണ് ഭക്ഷണവും കുഞ്ഞുങ്ങൾക്കുള്ള കളിപ്പാട്ടം അടക്കമുള്ള വസ്തുക്കൾ എത്തിക്കുന്നത്.
തുർക്കി എമർജൻസി മാനേജ്‌മെന്റ് അതോറിറ്റിയുടെ കണക്ക് പ്രകാരം 130 പ്രദേശങ്ങളിലായി 3.35 ലക്ഷം താത്കാലിക ടെന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. 5.3 ലക്ഷം പേരെ താത്കാലിക താമസ സംവിധാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 44,218 പേർക്ക് തുർക്കിയിൽ മാത്രം ജിവൻ നഷ്ടമായിട്ടുണ്ട്. സിറിയയിലെ മരണം കൂടി കണക്കിലെടുക്കുമ്പോൾ മരണസംഖ്യ 50,000 കവിയും.
Comments