റായ്പൂർ : ധൈര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി ഒരമ്മ. ഛത്തീസ്ഖണ്ഡിൽ കുഞ്ഞിനെ രക്ഷിക്കാനായി കാട്ടുപന്നിയുമായി പോരാടി യുവതി. പോരാട്ടത്തിനൊടുവിൽ മരണം വില്ലനായി. ഛത്തീസ്ഗഡിലെ കോർബ പസാൻ വനമേഖലയിലെ തെലിയമാർ ഗ്രാമത്തിലാണ് സംഭവം. മകളെ രക്ഷിക്കാനായി കാട്ടുപന്നിയോട് മുപ്പത് മിനിറ്റോളം പോരാടിയ യുവതിയാണ് വന്യമൃഗത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 11 വയസ്സായ മകളുടെ നേരെ കാട്ടുപന്നി പാഞ്ഞടുക്കുന്നത് കണ്ട യുവതി കാട്ടുപന്നിയോട് പോരാടുകയായും എന്നാൽ പോരാട്ടത്തിനൊടുവിൽ യുവതി മരണപ്പെടുകയുമായിരുന്നു.
മരണപ്പെട്ട ദുവ്‌സിയ ബായി മകളോടൊപ്പം ഫാമിൽ ജോലിക്ക് പോകുമ്പോഴായിരുന്നു കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.
തുടർന്ന് മകളെ രക്ഷിക്കുകയും വന്യമൃഗവുമായി മല്ലിടുകയും ചെയ്തു. അരമണിക്കൂർ നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ വന്യജീവിയെ കൊലപ്പെടുത്തിയെങ്കിലും ദുവ്‌സിയ ബായിയ്‌ക്ക് ജീവൻ നഷ്ടപ്പെടുകയായിരുന്നു.
സംഭവത്തെ തുടർന്ന് വനംവകുപ്പും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ മകളെ പസാനിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
















Comments