നടിയും ഗായികയുമായ സബ ആസാദുമായി പ്രണയത്തിലാണ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ സബ ആസാദിനെ ചുംബിക്കുന്ന താരത്തിന്റെ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഹൃത്വിക് റോഷൻ വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ തന്റെ കാമുകിയെ വാഹനത്തില്‍ വെച്ച് ചുംബിച്ചു കൊണ്ട് യാത്ര ചോദിക്കുന്ന വീഡിയോയാണ് ചർച്ച ചെയ്യപ്പെടുന്നത്.
Hrithik Roshan KISS girlfriend Saba Azad before Leaving for Fighter Movie Shoot at Mumbai Airport#HrithikRoshan #SabaAzad #krisgethin #Fighter #FighterMovie pic.twitter.com/U2IHdn30Gx
— Hrithik Roshan Planet (@PlanetHrithik) February 27, 2023
ഫൈറ്റര്‍’ ആണ് ഹൃത്വിക് റോഷന്റെ ഏറ്റവും പുതിയ ചിത്രം. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെയാണ് തുടങ്ങിയത്. ദീപിക പദുക്കോണ്‍ ആണ് നായിക. എയര്‍ഫോഴ്‍സ് പൈലറ്റുമാരായിട്ടാണ് ചിത്രത്തില്‍ ഹൃത്വിക് റോഷനും ദീപിക പദുക്കോണും അഭിനയിക്കുന്നത്.
‘വിക്രം വേദ’യാണ് ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച ‘വിക്രം വേദ’യുടെ ഹിന്ദി റീമേക്കാണ് ഇത്. പുഷ്‍കര്‍- ഗായത്രി ദമ്പതിമാര്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തതും ഹിന്ദി തിരക്കഥ ഒരുക്കിയതും. ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് നിര്‍മാതാക്കള്‍.
Comments