ഉയർന്ന പെൻഷൻ അനുവദിക്കുന്നതിനുള്ള സംയുക്ത ഓപ്ഷൻ നൽകാനുള്ള ലിങ്ക് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്ഒ) പ്രസിദ്ധീകരിച്ചു. മാർച്ച് മൂന്നിന് അവസാനിക്കേണ്ടിയിരുന്ന സമയമാണ് മേയ് മാസം മൂന്ന് വരെ നീട്ടിയത്. ഓപ്ഷൻ നൽകാനായി ഇപിഎഫ്ഒ ഓദ്യോഗിക വെബ്‌സൈറ്റിൽ ലിങ്ക് ലഭ്യമാക്കിയിട്ടുണ്ട്.
https://unifiedportal-mem.epfindia.gov.in/memberInterfacePohw/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ സൈറ്റിലേക്ക് പ്രവേശിക്കാം. 2014 സെപ്റ്റംബർ ഒന്നിന് മുൻപും ശേഷവും അംഗമായി തുടരുന്നവർക്കാണ് ഓപ്ഷൻ നൽകാനാവുക. ഇപിഎഫ് യുഎഎൻ, പേര്, ജനന തീയതി, ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ നൽകാവുന്നതാണ്. ഉയർന്ന പെൻഷന് വേണ്ടി യഥാർത്ഥ ശമ്പളത്തെ അടിസ്ഥാനമാക്കി കൂടിയ വിഹിതം പിടിക്കാൻ ജീവനക്കാരനും തൊഴിലുടമയും നൽകുന്ന സമ്മതപത്രമാണ് സംയുക്ത ഓപ്ഷൻ. അടിസ്ഥാന ശമ്പളത്തിന്റെ 8.33 ശതമാനം വിഹിതമായി നൽകണം. 2014 സെപ്റ്റംബർ മുതൽ ശമ്പള പരിധി 15,000 രൂപയാക്കി. പെൻഷൻ വിഹിതം 1,250 രൂപയും. നേരത്തെ ഇത് 6,500-ഉം 541-ഉം ആയിരുന്നു.
ശമ്പളത്തിന് ആനുപാതികമായി പെൻഷൻ ഉറപ്പാക്കണമെന്ന കേസിൽ 2022 നവംബർ നാലിനാണ് സുപ്രീംകോടതിയുടെ അനുകൂല ഉത്തരവുണ്ടായത്.നിവലിൽ സർവ്വീസിലുള്ളവരിൽ പിഎഫ് നിക്ഷേപത്തിൽ നിന്ന് ഇത് പെൻഷൻ ഫണ്ടിലേക്ക് മാറ്റുമെന്നാണ് സൂചന. രാജ്യത്ത് 4.5 കോടി ഇപിഎഫ് വരിക്കാരുണ്ടെന്നാണ് കണക്ക്. 50 ലക്ഷത്തോളം പേർക്കാണ് ഇപിഎഫ് പെൻഷൻ ലഭിക്കുന്നത്.
Comments