അടങ്ങാത്ത പ്രതികാരം; സിസ തോമസിനെതിരെ സർക്കാർ നടപടി; സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്‍റ് ഡയറക്ടർ സ്ഥാനത്ത് നിന്നും മാറ്റി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അടങ്ങാത്ത പ്രതികാരം; സിസ തോമസിനെതിരെ സർക്കാർ നടപടി; സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്‍റ് ഡയറക്ടർ സ്ഥാനത്ത് നിന്നും മാറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2023, 06:17 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല(കെടിയു) വിസി ഡോ.സിസ തോമസിനെതിരെ സർക്കാർ നടപടി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്‍റ് ഡയറക്ടർ തസ്തികയിൽ നിന്നും സിസ തോമസിനെ മാറ്റി. പകരം, കെടിയു വിസി സ്ഥാനത്ത് നിന്നും സുപ്രീംകോടതി അയോഗ്യയാക്കിയ ഡോ. എം.എസ് രാജശ്രീയെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്.

സിസ തോമസിന് പുതിയ നിയമനമൊന്നും സർക്കാർ നൽകിയിട്ടില്ല. പുതിയ തസ്തിക പിന്നീട് അനുവദിക്കുമെന്നാണ് സർക്കാരിന്റെ വാദം. സാങ്കേതിക വകുപ്പിൽ സീനിയർ ജോയിന്‍റ് ഡയറക്ടറായിരിക്കെയാണ് സിസ തോമസിനെ ഗവർണർ കെടിയു വിസിയാക്കിയത്. ഇതിന് പിന്നാലെ സിസ തോമസിനെതിരായ നീക്കങ്ങൾ സർക്കാർ ആരംഭിച്ചിരുന്നു. സിസ തോമസിനെ വിസി ആക്കികൊണ്ടുള്ള ഉത്തരവ് നിയമവിരുദ്ധമാണെന്നും, റദ്ദാക്കണമെന്നുമാണ് സർക്കാരിന്റെ ആവശ്യം.

സിസ തോമസിന്റെ നിയമനം സ്‌റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികൾ ഹൈക്കോടതി തള്ളിയത് പിണറായി സർക്കാരിനേറ്റ വലിയ തിരിച്ചടിയായിരുന്നു. ​ഗവർണറുടെ ഉത്തരവ് പ്രകാരം ചുമതല ഏറ്റെടുക്കാനെത്തിയ സിസ തോമസിനെ എസ്എഫ്‌ഐ പ്രവർത്തകരും സർവകലാശാലയിലെ ജീവനക്കാരും ചേർന്ന് തടഞ്ഞതും സർക്കാരിന്റെ പ്രതികാര മനോഭാവം വെളിപ്പെടുത്തി. അതിന്റെ ഭാ​ഗം തന്നെയാണ് സീനിയർ ജോയിന്‍റ് ഡയറക്ടർ തസ്തികയിൽ നിന്നും സിസയെ വെട്ടിയതും.

നിലവിൽ വിസി സ്ഥാനത്ത് തുടരുന്നതിന് സിസ തോമസിന് തടസ്സമില്ല. എന്നാൽ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സിസ തോമസിന്റെ പുതിയ നിയമനം തിരുവനന്തപുരം ജില്ലയ്‌ക്ക് പുറത്താണെങ്കിൽ സാങ്കേതിക പ്രശ്നങ്ങൾ ഉയരാൻ സാധ്യതയുണ്ട്. ​ഗവർണറുടെ തീരുമാനത്തെയും കോടതിയുടെ ഉത്തരവിനെയും പുതിയ നീക്കത്തിലൂടെ ചെറുക്കാമെന്നാണ് സിപിഎമ്മും സർക്കാരും വിലയിരുത്തുന്നത്.

Tags: Pinarayi GovernmentSisa ThomasKTU VC
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies