ഷില്ലോങ് : സംസ്ഥാനത്ത് വോട്ടെണ്ണൽ നാളെ നടക്കും. വോട്ടെണ്ണലിന് മുന്നോടിയായുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. 13 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ഒട്ടാകെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 27-നായിരുന്നു 59 നിയമസഭ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നിരുന്നത്. കനത്ത പോളിംഗാണ് മൂന്ന് സംസ്ഥാനങ്ങളിലും രേഖപ്പെടുത്തിയത്. 12 ജില്ലകൾക്കും ഒരു സബ് ഡിവിഷൻ എന്ന നിന്ന നിലയിൽ 13 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 500 പേരെയാണ് നിരീക്ഷിക്കാനായി വിന്യസിച്ചിരിക്കുന്നത്.
ത്രിപുരയിലും നാഗാലാൻഡിലും വോട്ടെണ്ണൽ നാളെ നടക്കും.
Comments